FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കിൽ വീണ്ടും സമരത്തിലേക്കെന്ന് നഴ്സുമാർ

Wednesday, Oct 18, 2017,12:31 IST By മെട്രൊ വാർത്ത A A A

തൃശൂർ: വാഗ്ദാനം ചെയ്ത ശമ്പള വർധന നവംബർ 20നകം തന്നെ നടപ്പാക്കിയില്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനാണ് യു.എൻ.എയുടെ തീരുമാനം.

നേരത്തെ നടത്തിയ സമരത്തിന്‍റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കി വർധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. അടുത്തമാസം 20നകം ശമ്പള വർധനവ് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

എന്നാൽ കഴിഞ്ഞ മിനിമം വേതന സമിതി യോഗത്തിൽ ശമ്പള വർധനവ് നടപ്പിലാക്കാനാകില്ലെന്ന് ആശുപത്രി ഉടമകളുടെ സംഘടന നിലപാടെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും സമരമെന്ന തീരുമാനത്തിലേക്ക് നഴ്സുമാരുടെ സംഘടന നീങ്ങുന്നത്.