FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
kerala

സിംഹത്തെപ്പോലെ വന്നു എലിയെപ്പോലെ തിരിച്ചു പോയി: അമിത് ഷായെ പരിഹസിച്ച് കോടിയേരി

Wednesday, Oct 18, 2017,14:33 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞ് സിംഹത്തെപോലെ വന്ന ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തിരികെപ്പോയത് എലിയെ പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന അമിത് ഷാ കാട്ടുപുലി പൊന്മാമാൻ ആകാൻ ശ്രമിക്കുന്നത് പോലെയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു.

ജനരക്ഷാ യാത്രയിൽ ഉടനീളം ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ജാഥ ആരംഭിച്ച് അവസാനിക്കുന്നതിനിടെ 56 സ്ഥലങ്ങളിൽ ആക്രമണം നടന്നു. അക്രമങ്ങൾക്ക് മറുപടി പറയേണ്ടത് ആർഎസ്എസാണെന്നും കോടിയേരി പറഞ്ഞു. 

ബിജെപിയുടെ യാത്രയ്ക്ക് കേരള ജനതയെ ആകർഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല. അരാജകത്വമാണ് യാത്രയുടെ ബാക്കിയെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്‍റെ കാര്യത്തിൽ ബിജെപിയോട് ഏറ്റുമുട്ടാൻ സംസ്ഥാന സർക്കാർ തയാറാണെന്നും അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കോടിയേരി പറഞ്ഞു.