FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
kerala

സോളാർ റിപ്പോർട്ട്: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് യുഡിഎഫ്

Wednesday, Oct 18, 2017,16:56 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: സോളാർ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എന്താണ് തെറ്റ്. മാറാട് കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. യുഡിഎഫിനെ ദുർബലപ്പെടുത്തി ബിജെപിയെ വളർത്താനുള്ള തന്ത്രമാണ് സർക്കാരിന്‍റേത്. നിയമപരമായും രാഷ്ട്രീയപരമായും റിപ്പോർട്ടിനെ നേരിടും.

വേങ്ങര ഉപതെരഞ്ഞെടുപ്പും യുഡിഎഫ് യോഗത്തിൽ ചർച്ചയായി.ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ അപകീർത്തിപ്പെടുത്തി യുഡിഎഫിനെ ദുർബലപ്പെടുത്താനാണ് സർക്കാരിന്‍റെ നീക്കമെന്നും യോഗം വിലയിരുത്തി.