FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ മുൻ അന്വേഷണ സംഘം

Wednesday, Oct 18, 2017,11:52 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സോളാര്‍ റിപ്പോർട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ അന്വേഷണ സംഘം പരാതി നല്‍കാനൊരുങ്ങുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാരിന്‍റെ നടപടി. കമ്മീഷന്‍റെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി  നൽകാനൊരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

സോളാർ കേസ് അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കി അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രന്‍ ഡി.ജി.പിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയതിന്‍റെ തൊട്ടു പുറകെയാണ് മറ്റ് ഉദ്യോഗസ്ഥരും പരാതി നല്‍കാൻ തയാറെടുക്കുന്നത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് എന്നും ഹേമചന്ദ്രൻ ആവശ്യപ്പെട്ടു.

അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.പിമാരായ വി. അജിത്, റെജി ജേക്കബ്, കെ.എസ്. സുദര്‍ശനന്‍, ഡി.വൈ.എസ്.പി ജെയ്സണ്‍ കെ. ഏബ്രഹാം എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്ന് ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നുണ്ടെങ്കിലും എ.ഡി.ജി.പി കെ. പത്മകുമാര്‍, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.