FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Sports

ഏഷ്യാകപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Thursday, Oct 19, 2017,19:34 IST By സ്വന്തം ലേഖകൻ A A A

ധാക്ക: ഏഷ്യാകപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് മലേഷ്യയെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.

14ാം മിനിറ്റില്‍ ആകാശ്ദീപ്, 19-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 24-ാം മിനിറ്റില്‍ എസ്.കെ. ഉത്തപ്പ, 33-ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ്, 40-ാം മിനിറ്റില്‍ എസ്.വി. സുനില്‍, 60ാം മിനിറ്റില്‍ സര്‍ദാര്‍ സിങ് എന്നിവരാണ് മലേഷ്യന്‍ ഗോള്‍വല ചലിപ്പിച്ചത്. 50ാം മിനിറ്റില്‍ റാസീ റഹീമും 59-ാം മിനിറ്റില്‍ റംദാന്‍ റോസ്ലിയുമാണ് മലേഷ്യക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം സൂപ്പര്‍ ഫോറില്‍ നടന്ന ആദ്യ മത്സരത്തില്‍ കൊറിയക്കെതിരെ ഇന്ത്യ സമനില നേടിയിരുന്നു. ശനിയാഴ്ചയാണ് പാകിസ്ഥാനുമായുള്ള മത്സരം. പ്രാഥമിക റൗണ്ടില്‍ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.