FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Sports

മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് ആലോചിക്കുമെന്ന് ശ്രീശാന്ത്

Thursday, Oct 19, 2017,18:31 IST By സ്വന്തം ലേഖകൻ A A A

ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത് ആലോചിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്കിനെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും ബിസിസിഐ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ്അനുമാനിക്കേണ്ടതെന്നും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട്‌സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.

മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്തരായ ആളുകളെത്തില്ല. എന്നാല്‍ ക്രിക്കറ്റ് പ്രേമികളും മലയാളികളും തനിക്കൊപ്പമുണ്ടെന്നും അവരെ നിരാശപ്പെടുത്താതിരിക്കാന്‍ പോരാട്ടം തുടരുക തന്നെയാണ്മാര്‍ഗമെന്നും ശ്രീശാന്ത് പറഞ്ഞു.

കുറ്റം ചെയ്‌തെന്ന്‌യാതൊരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പോള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള ടീമുകളെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.