FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Top News

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി

Thursday, Oct 19, 2017,18:05 IST By സ്വന്തം ലേഖകൻ A A A

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകര സംഘടന ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി. എന്നാല്‍ ഹാഫിസ് സയീദിന്റെ നാല് കൂട്ടാളികളെ വിട്ടയച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടിയത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ തുടരേണ്ടതില്ലെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ശനിയാഴ്ച ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് സയീദിനെ പാകിസ്ഥാന്‍ വിട്ടയയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച് വീട്ടുതടങ്കല്‍ നീട്ടണമെന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് ആവശ്യപ്പെട്ടിരുന്നു.

ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും ലാഹോര്‍ ഹൈക്കോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുന്നില്‍ അധികൃതര്‍ ഹാജരാക്കിയപ്പോള്‍ അനുയായികള്‍ ഹാഫിസ് സയീദിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കാന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ തടഞ്ഞു.