FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Cinema

ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ മേ​ഴ്സ​ൽ

Friday, Oct 20, 2017,4:00 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

ഇ​ള​യ​ദ​ള​പ​തി വി​ജ​യ് യു​ടെ ദീ​പാ​വ​ലി ട്രീ​റ്റാ​ണ് മേ​ഴ്സ​ൽ. ഒ​രു പ​ക്കാ മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ. ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ ഏ​റെ​നാ​ളാ​യി കാ​ത്തി​രു​ന്ന ചി​ത്രം മു​ൻ​വി​ധി​ക​ളെ തെ​റ്റി​ച്ചി​ല്ല. ഒ​രു വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും മേ​ഴ്സ​ലി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​വാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം ഈ ​ചി​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. ആ​ദ്യ​മാ​യി വി​ജ​യ് മൂ​ന്നു വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന പ​ത്യേ​ക​ത​യും മേ​ഴ്സ​ലി​നു​ണ്ട്. ഈ ​മൂ​ന്നു ക​ഥാ​പാ​ത്ര​വും വി​ജ​യ് വ്യ​ത്യ​സ്ത​മാ​ക്കി അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ​ത്ത​വ​ണ​ത്തെ​യും പോ​ലെ വി​ജ​യ് യു​ടെ ച​ടു​ല​നൃ​ത്ത​ച്ചു​വ​ടു​ക​ൾ പ്രേ​ക്ഷ​ക​രെ ഹ​രം കൊ​ള്ളി​പ്പി​ക്കു​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു.
വെ​ട്രി​മാ​ര​ൻ (ദ​ള​പ​തി), ഡോ. ​മാ​ര​ൻ, മ​ജീ​ഷ്യ​ൻ വെ​ട്രി എ​ന്നീ മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ങ്ങ​നെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി. ഡോ. ​മാ​ര​നി​ലൂ​ടെ​യാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് ചി​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന അ​ഴി​മ​തി​ക്കും അ​നീ​തി​ക്കു​മെ​തി​രെയുള്ള പോ​രാ​ട്ട​മാ​ണ് ചി​ത്രം. പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും ഒ​രേ ചി​കി​ൽ​സ കി​ട്ട​ണ​മെ​ന്നാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്. മു​ൻ​കാ​ല വി​ജ​യ് ചി​ത്ര​ങ്ങ​ളെ​പ്പോ​ലെ ഒ​രു സ​ന്ദേ​ശം ഉ​യ​ർ​ത്താ​നും മേ​ഴ്സ​ലി​ലൂ​ടെ ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ക​ണ്ടു​പ​രി​ച​യി​ച്ച ക​ഥ പോ​ലെ തോ​ന്നു​മെ​ങ്കി​ലും മെ​യ്ക്കി​ങ് സ്റ്റൈ​ലി​ലൂ​ടെ അ​തു മ​റി​ക​ട​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ആ​റ്റ് ലിക്ക് ക​ഴി​ഞ്ഞു.
രാ​ജാ​റാ​ണി, തെ​രി എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ആ​റ്റ് ലി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മേ​ഴ്സ​ൽ. ആ​റ്റ് ലിയു​ടെ ഗു​രു ശ​ങ്ക​റി​ന്‍റെ മേ​യ്ക്കി​ങ് സ്റ്റൈ​ലി​ന്‍റെ സ്വാ​ധീ​നം ചി​ല സീ​നു​ക​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ആ​റ്റ് ലിയു​ടെ മു​ൻ വി​ജ​യ് ചി​ത്ര​മാ​യ തെ​രി​യു​ടെ മു​ക​ളി​ൽ നി​ൽ​ക്കാ​ൻ മേ​ഴ്സ​ലി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്നു നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, സാ​മ​ന്ത, നി​ത്യ​മേ​നോ​ൻ. നി​ത്യ​മേ​നോ​ൻ മി​ക​വു​റ്റ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​പ്പോ​ൾ കാ​ജ​ലി​നും സാ​മ​ന്ത​യ്ക്കും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. കു​റേ​നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് വി​ജ​യ് – വ​ടി​വേ​ലു കൂ​ട്ടു​കെ​ട്ട് വ​രു​ന്ന​ത്. അ​വ​രൊ​രു​മി​ച്ച കോ​മ​ഡി സീ​നു​ക​ൾ ന​ന്നാ​യി​രു​ന്നു. ഡാ​നി​യ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച എ​സ്. ജെ ​സൂ​ര്യ വേ​റി​ട്ടു നി​ന്നു.
ഹ​രീ​ഷ് പേ​ര​ടി, കോ​വൈ സ​ര​ള, സ​ത്യ​രാ​ജ് എ​ന്നി​വ​രു​ടെ അ​ഭി​ന​യ​വും മി​ക​ച്ചു നി​ന്നു. ബാ​ഹു​ബ​ലി, ബ​ജ​രം​ഗി ബ​യ്ജാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ക​ഥ​യൊ​രു​ക്കി​യ വി​ജ​യേ​ന്ദ്ര പ്ര​സാ​ദാ​ണ് മേ​ഴ്സ​ലി​ന്‍റെ​യും ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ. ​ആ​ർ. റ​ഹ് മാ​ന്‍റെ സം​ഗീ​ത​വും സി​നി​മ​യ്ക്ക് മാ​റ്റു കൂ​ട്ടി. ന​വാ​ഗ​ത​നാ​യ ഛായാ​ഗ്ര​ാഹ​കൻ ജി. ​കെ വി​ഷ്ണു​വി​ന്‍റെ ക്യാ​മ​റ വ്യ​ത്യ​സ്ത കാ​ഴ്ച​യൊ​രു​ക്കി. അ​ന​ൽ അ​ര​ശി​ന്‍റെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി. റൂ​ബ​ന്‍റെ എ​ഡി​റ്റിം​ഗും ചി​ത്ര​ത്തി​ന്‍റെ കൂ​ടെ നി​ന്നു. തെ​ന​ന്ത​ൽ ഫി​ലിം​സി​ന്‍റെ നൂ​റാ​മ​ത്തെ ചി​ത്ര​മാ​ണ് മേ​ഴ്സ​ൽ. പ​ക്കാ ഒ​രു വി​ജ​യ് ചി​ത്രം ത​ന്നെ​യാ​ണ് മേ​ഴ്സ​ൽ. ത​ക​ർ​പ്പ​ൻ ഡാ​ൻ​സു​ക​ളും പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളും അ​മാ​നു​ഷി​ക ആ​ക്ഷ​ൻ​രം​ഗ​ങ്ങ​ളും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഈ ​ചി​ത്രം ഒ​രു എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രി​ക്കും.