FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

നവംബർ മുതൽ 500 ട്രെയ്നുകളുടെ വേഗം വർധിപ്പിക്കുന്നു

Friday, Oct 20, 2017,18:33 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രാജ്യത്ത് സർവീസ് നടത്തുന്ന 500 ദീര്‍ഘദൂര ട്രെയ്‌നുകളുടെ വേഗം വര്‍ധിപ്പിക്കാൻ റെയ്‌ൽവെയുടെ തീരുമാനം. ഇതിലൂടെ യാത്ര സമയത്തില്‍ രണ്ട് മണിക്കൂര്‍ വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നവംബറിൽ റെയ്‌ൽവെ പുറത്തിറക്കുന്ന ടൈംടേബിളിൽ പുതിയ മാറ്റം ഉള്‍പ്പെടുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

യാത്ര സമയം ലാഭിക്കുന്നതോടെ തീവണ്ടികളുടെ അറ്റകുറ്റപണിക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന മെച്ചവുമുണ്ട്. 50 തീവണ്ടികള്‍ സൂപ്പര്‍ ഫാസ്റ്റാക്കാനും നീക്കമുണ്ട്. ട്രെയ്‌നുകള്‍ സ്‌റ്റേഷനില്‍ നിര്‍ത്തുന്ന സമയത്തില്‍ കുറവ് വരുത്താനും യാത്രക്കാര്‍ കുറവുള്ള സ്റ്റോപ്പുകൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്.