FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
kerala

നവജാത ശിശുവിനെ കൊണ്ടുപോയ ആംബുലന്‍സിന്റെ വഴിമുടക്കിയ കാര്‍ ഉടമ അറസ്റ്റില്‍

Friday, Oct 20, 2017,11:18 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിവൈഎസ്പി ഓഫിസിനു സമീപം പൈനാടത്തു വീട്ടില്‍ നിര്‍മല്‍ ജോസാണ് അറസ്റ്റിലായത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റു വാഹനങ്ങള്‍ ആംബുലന്‍സിനു മുന്നില്‍ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്ന വിചിത്ര മൊഴിയാണ് ഇയാള്‍ മൊഴി നല്‍കിയത്. അതെസമയം, സംഭവത്തില്‍ നിര്‍മലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.

സാധാരണ 15 മിനിറ്റിനുള്ളില്‍ കളമശേരിയില്‍ എത്താറുള്ള ആംബുലന്‍സ് ഇതുകാരണം 35 മിനിറ്റ് കൊണ്ടാണ് എത്തിയത്.
ശ്വാസതടസം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെയാണ് വഴിനല്‍കാതെ നിര്‍മ്മല്‍ ജോസ് ബുദ്ധിമുട്ടിച്ചത്. കെഎല്‍ 17 എല്‍ 202 നമ്പറിലുള്ള ഫോര്‍ഡ് കാറാണ് വഴിമുടക്കിയത്. ആംബുലന്‍സിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലന്‍സ് ഡ്രൈവര്‍ പി.കെ. മധു ആശുപത്രിയിലേക്കു പുറപ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന സഹായിയാണ് കാര്‍ വഴിമുടക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ഇതുസഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ ആശുപത്രി സൂപ്രണ്ടും പൊലീസിന് പരാതി നല്‍കി.