FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Crime

നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടൊറിക്ഷ കത്തിച്ചു

Friday, Oct 20, 2017,13:39 IST By സ്വന്തം ലേഖകൻ A A A

നാദാപുരം: തൂണേരി മുടവന്തേരി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സിപിഎം പ്രവര്‍ത്തകന്റെ ഓട്ടൊറിക്ഷ തീവച്ചു നശിപ്പിച്ചു. പെട്രോളോ മറ്റോ ഒഴിച്ച് തീവച്ച് നശിപ്പിച്ചതാണെന്ന് കരുതുന്നു. ഓട്ടൊ പൂര്‍ണമായും കത്തിനശിച്ചു. മുടവന്തേരി സ്വദേശി ഈറ്റേന്റവിട റിനീഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടൊയാണ് പുലര്‍ച്ചെ രണ്ടോടെ അജ്ഞാതര്‍ അഗ്‌നിക്കിരയാക്കിയത്. റിനീഷിന്റെ വീട്ടിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ബന്ധുവായ കൊയിലോത്ത് സജീവന്റെ വീട്ടിലായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. സജീവന്റെ ഭാര്യയും രണ്ട് ചെറിയ കുട്ടികളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

വീട്ടുമുറ്റത്തുനിന്ന് ശബ്ദം കേട്ടുണര്‍ന്നപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ തീഅണയ്ക്കുന്‌പോഴേക്കും പൂര്‍ണമായി കത്തിനശിച്ചിരുന്നു. ആളിപ്പടര്‍ന്ന തീ ഓട്ടൊറിക്ഷയില്‍ നിന്ന് വീട്ടിലേക്കും പടര്‍ന്നു. വീടിന്റെ ജനവാതിലിനും തീ പിടിച്ച് കട്ടിള ഉള്‍പ്പെടെ കത്തിനശിച്ചു. വീട്ടിനകത്തെ മുറിയിലേക്ക് തീപടരുന്നതിനു മുന്‍പ് കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.