FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

പോ​ക്സോ നി​യ​മം വ​ന്നി​ട്ടും കു​ട്ടി​ക​ൾ​ക്കു ര​ക്ഷ​യി​ല്ല; കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​ൻ കാ​ര​ണം പ്ര​ത്യേ​ക കോ​ട​തി​യു​ടെ അ​ഭാ​വം

Friday, Oct 20, 2017,11:51 IST By റീ​ന വ​ർ​ഗീ​സ് ക​ണ്ണി​മ​ല A A A

കൊ​ച്ചി: പോ​ക്സോ കേ​സു​ക​ൾ​ക്കു മാ​ത്ര​മാ​യ ശി​ശു​സൗ​ഹാ​ർ​ദ കോ​ട​തി കേ​ര​ള​ത്തി​നു സ്വ​പ്നം മാ​ത്രം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​തി​രു ക​ട​ന്ന​പ്പോ​ഴാ​ണ് പോ​ക്സോ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​ത്. എ​ന്നാ​ൽ ആ ​നി​യ​മം വേ​ണ്ട രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​ത്യ​ധി​കം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ക​യു​മാ​ണ്. പോ​ക്സോ നി​യ​മം കൊ​ണ്ടു​വ​ന്ന​തി​നു ശേ​ഷം കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​ത​ല്ലാ​തെ കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2016ൽ ​മാ​ത്രം കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4,276 കേ​സു​ക​ൾ. ഇ​വ​യി​ൽ തീ​ർ​പ്പാ​ക്കി​യ​ത് 620 കേ​സു​ക​ൾ, ശി​ക്ഷ ല​ഭി​ച്ച​ത് 73 കേ​സു​ക​ളി​ൽ, അ​തി​ൽ​ത്ത​ന്നെ ഇ​ര​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​താ​ക​ട്ടെ വെ​റും 23 കേ​സു​ക​ളി​ലും. കു​ട്ടി​ക​ളു​ടെ കൈ​യി​ൽ മു​ള​കു സ്പ്രേ ​കൊ​ടു​ത്തോ,​ അ​വ​രെ ക​രാ​ട്ടേ പ​ഠി​പ്പി​ച്ചോ ഈ ​ദു​ര​ന്ത​ത്തെ മ​റി​ക​ട​ക്കാ​നാ​കി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ൺ ശോ​ഭ കോ​ശി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ ബാ​ല​സൗ​ഹൃ​ദ ജി​ല്ല​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൃ​ശൂ​രി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് എ​ഴു​ന്നൂ​റി​ലേ​റെ പോ​ക്സോ കേ​സു​ക​ളാ​ണ്. തൃ​ശൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത 449 കേ​സു​ക​ളി​ൽ ര​ണ്ടു കേ​സു​ക​ൾ മാ​ത്ര​മാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്. അ​തി​ൽ ത​ന്നെ പ്ര​തി​ക​ളാ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടു​മി​ല്ല.

പോ​ക്സോ കേ​സു​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത്തു പ്ര​ത്യേ​ക കോ​ട​തി​ക​ളി​ല്ലാ​ത്ത​താ​ണ് ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നു കാ​ര​ണം. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു പ്ര​ത്യേ​ക കോ​ട​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.