FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

Friday, Oct 20, 2017,9:30 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ തുറവൂരാണ് സ്വദേശം. ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.

ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. ഭാര്യ: കാഞ്ചന. മക്കള്‍ സുമ, മഞ്ജു.