FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
kerala

ലോ​ട്ട​റി ചൂ​താ​ട്ട വ​ല​യി​ൽ വ​ട​ക്ക​ൻ കേ​ര​ളം

Friday, Oct 20, 2017,11:47 IST By കെ.​പി. സ​ജീ​വ​ൻ A A A

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ മ​റ​വി​ൽ നാ​ടെ​ങ്ങും ചൂ​താ​ട്ടം കൊ​ഴു​ക്കു​ന്നു. ലോ​ട്ട​റി ടി​ക്ക​റ്റെ​ടു​ക്കാ​തെ മൂ​ന്ന​ക്ക ന​മ്പ​ർ എ​ഴു​തി​യു​ള്ള ചൂ​താ​ട്ട​ത്തി​നെ​തി​രേ പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും പൊ​ലീ​സും അ​ധി​കൃ​ത​രും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.

ലോ​ട്ട​റി ടി​ക്ക​റ്റു​വ​ഴി സം​സ്ഥാ​ന ഖ​ജ​നാ​വി​ലേ​ക്കു വ​രേ​ണ്ട ല​ക്ഷ​ങ്ങ​ൾ ചൂ​താ​ട്ട​ത്തി​ലൂ​ടെ സ്വ​ന്തം കീ​ശ​യി​ലാ​ക്കു​ന്ന​തു വ​ൻ മാ​ഫി​യ​ക​ളാ​ണ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ല​ക്ഷ​ങ്ങ​ൾ മ​റി​യു​ന്ന ന​മ്പ​ർ ഒ​പ്പി​ച്ചു​ക​ളി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളാ​ണ് ഇ​വ​രു​ടെ ശ​ക്തി​കേ​ന്ദ്രം. പ്ര​ധാ​ന​മാ​യും ഇ​ര​ക​ളാ​കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളും.

സാ​ധാ​ര​ണ ലോ​ട്ട​റി ടി​ക്ക​റ്റെ​ടു​ത്താ​ൽ ആ​റ​ക്ക ന​മ്പ​ർ ഒ​ക്കു​മ്പോ​ഴാ​ണു സ​മ്മാ​നം. എ​ന്നാ​ൽ ന​മ്പ​ർ ചൂ​താ​ട്ട​ത്തി​ൽ അ​വ​സാ​ന മൂ​ന്നു ന​മ്പ​ർ ഒ​ത്താ​ൽ മ​തി. ഉ​ദാ​ഹ​ര​ണ​ത്തി​ന് 484936 ആ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ ന​മ്പ​റെ​ങ്കി​ൽ അ​വ​സാ​ന​ത്തെ 936 ന​മ്പ​ർ മാ​ത്രം ഒ​ത്താ​ൽ സ​മ്മാ​നം കി​ട്ടും. അ​തും ന​റു​ക്കെ​ടു​പ്പ് നാ​ലു​മ​ണി​ക്കു ന​ട​ന്നാ​ൽ കൃ​ത്യം നാ​ല​ര​യ്ക്കു പ​ണം കൈ​യി​ലെ​ത്തും. പ​ണം എ​വി​ടെ​നി​ന്നു വ​രു​ന്നു,​ ആ​രു ത​രു​ന്നു എ​ന്ന​തി​നൊ​ന്നും ഉ​ത്ത​ര​മി​ല്ല.

അ​മ്പ​തു രൂ​പ മു​ത​ൽ 1,000 രൂ​പ​യ്ക്കു വ​രെ ന​മ്പ​ർ എ​ടു​ക്കു​ന്ന​വ​രു​ണ്ട്. 50 രൂ​പ​യ്ക്കു ന​മ്പ​ർ ബു​ക്ക് ചെ​യ്താ​യാ​ളു​ടെ ന​മ്പ​ർ ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ അ​വ​സാ​ന ന​മ്പ​റാ​യി വ​ന്നാ​ൽ 25,000 രൂ​പ​യാ​ണു കി​ട്ടു​ക. സാ​ധാ​ര​ണ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ 5,000 രൂ​പ സ​മ്മാ​ന​മ​ടി​ക്ക​ണ​മെ​ങ്കി​ൽ നാ​ലു​ന​മ്പ​ർ ഒ​ത്തു​വ​ര​ണം. അ​വി​ടെ​യാ​ണു മൂ​ന്നു ന​മ്പ​ർ മാ​ത്രം ഒ​ത്താ​ൽ 25,000 കി​ട്ടു​ന്ന​ത്. 100 രൂ​പ​യ്ക്കാ​ണു ബു​ക്ക് ചെ​യ്യു​ന്ന​തെ​ങ്കി​ൽ ന​മ്പ​ർ ഒ​ത്താ​ൽ 50,000 കി​ട്ടും. 500 രൂ​പ​യാ​ണെ​ങ്കി​ൽ ര​ണ്ട​ര​ല​ക്ഷം. ആ​യി​രം രൂ​പ കൊ​ടു​ത്താ​ണ് ന​മ്പ​ർ എ​ടു​ക്കു​ന്ന​തെ​ങ്കി​ൽ അ​ഞ്ചു​ല​ക്ഷം- ഇ​ങ്ങ​നെ പോ​കും.

ന​മ്പ​റൊ​പ്പി​ച്ചു​ള്ള ഭൂ​ട്ടാ​ൻ, സി​ക്കിം തു​ട​ങ്ങി​യ ലോ​ട്ട​റി​ക​ൾ പ​ടി​ക​ട​ന്നു​പോ​യ​തി​നു ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു ചൂ​താ​ട്ടം രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി തു​ട​ങ്ങി​യ ക​ളി ഇ​പ്പോ​ൾ ര​ഹ​സ്യ​മാ​യും കു​റ​ച്ചൊ​ക്കെ പ​ര​സ്യ​മാ​യും ന​ട​ക്കു​ന്നു​ണ്ട്. ആ​രോ​ടു​ചോ​ദി​ച്ചാ​ലും എ​ല്ലാ​വ​ർ​ക്കും ഇ​തി​നെ​ക്കു​റി​ച്ച​റി​യാം. എ​ന്നാ​ൽ ആ​രാ​ണി​തി​നു പി​ന്നി​ലെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല.

വ​ല​യി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ർ

അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ൽ ചി​ല ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​വു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം. നാ​ടു​മു​ഴു​വ​ൻ ചൂ​താ​ട്ടം വ്യാ​പി​ച്ച​തോ​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന കു​റ​ഞ്ഞ​താ​ണ് ഇ​വ​രെ​യും അ​തേ വ​ഴി​ക്കു പ്രേ​രി​പ്പി​ച്ച​ത്. സാ​ധാ​ര​ണ ലോ​ട്ട​റി​യേ​ക്കാ​ൾ ഇ​ര​ട്ടി ക​മ്മീ​ഷ​ൻ ഈ ​ഇ​ന​ത്തി​ൽ കി​ട്ടും. ന​മ്പ​ർ അ​ടി​ച്ചാ​ൽ 2,500 രൂ​പ ക​മ്മീ​ഷ​ൻ വേ​റേ​യും.