FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: സ്വര്‍ണവേട്ട തുടങ്ങി പാലക്കാടും എറണാകുളവും

Friday, Oct 20, 2017,9:05 IST By സ്വന്തം ലേഖകൻ A A A

പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് തുടക്കം. കായികോത്സവത്തിലെ ആദ്യ സ്വര്‍ണം പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍. അജിത്താണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് ഈയിനത്തില്‍ വെള്ളി. കായികോത്സവത്തിലെ രണ്ടാം സ്വര്‍ണം എറണാകുളം ജില്ല നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് കോതമംഗലം മാര്‍ ബോസിലിലെ അനുമോള്‍ തമ്പിയാണ് എറണാകുളത്തിന് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. മൂന്നാം സ്വര്‍ണം തിരുവനന്തപുരത്തിനാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍ക്കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ പി. ചാന്ദിനി സ്വര്‍ണം സ്വന്തമാക്കി.

പ്രായക്രമത്തില്‍ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്നരീതിയാണ് ഈ വര്‍ഷം മുതല്‍. പഠിക്കുന്ന ക്ലാസിന് അനുസരിച്ചായിരുന്നു കഴിഞ്ഞവര്‍ഷം വരെ സീനിയര് മുതല് സബ് ജൂനിയര് വരെയുള്ള വിഭാഗം തിരിച്ചിരുന്നത്. മുതിര്‍ന്ന കുട്ടികള്‍ പ്രായത്തില്‍ ഇളവുള്ളവരുമായി മത്സരിച്ച് നേട്ടമുണ്ടാക്കുന്നത് ഇതോടെ ഇല്ലാതാകും. സബ് ജില്ലാതലം മുതല്‍ പ്രായമടിസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത കുട്ടികളാണ് വരുന്നത്.
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് രാവിലെ ഏഴു മണിക്ക് കായികോത്സവം തുടങ്ങിയത്. ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഈ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ച ശേഷം നടന്ന ആദ്യ മത്സരത്തില്‍ തന്നെ റെക്കോര്‍ഡ് പിറന്നുവെന്ന പ്രത്യേകതയുമുണ്ട്.