FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

സോളിസിറ്റർ ജനറൽ രാജിവെച്ചു

Friday, Oct 20, 2017,14:59 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്‍റെ നിയമോപദേഷ്ടാവായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം രാജിക്കത്ത് നിയമകാര്യ മന്ത്രാലയത്തിന് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് തന്‍റെ രാജിയെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാലാണെന്നും രഞ്ജിത്ത് കുമാര്‍ പ്രതികരിച്ചു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ 2014ലാണ് എന്‍.ഡി.എ സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. മൂന്നു വര്‍ഷത്തിന് ശേഷം 2017ല്‍ രഞ്ജിത്ത് കുമാറിന് കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കം നിരവധി കേസുകളില്‍ ഗുജറാത്ത് സര്‍ക്കാറിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിട്ടുണ്ട്.