FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

ഹൗസ് ബോട്ട് വി​ജ​യ​ഗാ​ഥ​യി​ൽ കോ​ടി​ക​ളു​ടെ മ​ണി​കി​ലു​ക്കം

Friday, Oct 20, 2017,12:05 IST By മ​നോ​ജ് മു​കു​ന്ദ​ന്‍ A A A

ആ​ല​പ്പു​ഴ: മൂ​ന്നു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന വ​ഞ്ചി​വീ​ട് ടൂ​റി​സം പ​ക​ര്‍ന്ന ഉ​ണ​ര്‍വി​ല്‍ വേ​മ്പ​നാ​ടും കു​ട്ട​നാ​ടും അ​ട​ങ്ങു​ന്ന ഉ​ള്‍നാ​ട​ന്‍ ടൂ​റി​സം രം​ഗ​ത്തു വ​ന്‍ കു​തി​പ്പ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ മാ​ത്രം 230 കോ​ടി രൂ​പ ഈ ​ചെ​റു​കി​ട ടൂ​റി​സം രം​ഗം നേ​ടി​യെ​ടു​ത്തു​വെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ഭ്യ​ന്ത​ര, വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ കു​ത്തൊ​ഴു​ക്കി​ല്‍ കി​ഴ​ക്കി​ന്‍റെ വെ​നീ​സെ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ ഇ​ത​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഓ​ഗ​സ്റ്റു മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ നീ​ളു​ന്ന പ്ര​ധാ​ന സീ​സ​ണി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ള​ര്‍ച്ച പ്ര​തീ​ക്ഷ പ​ക​രു​ന്നു. ശ്രീ​ല​ങ്ക​ന്‍ ടൂ​റി​സം രം​ഗ​ത്തു നി​ന്നു​യ​ര്‍ന്ന ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് 25 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ര്‍ച്ച​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ല്‍ വേ​മ്പ​നാ​ട്- കു​ട്ട​നാ​ട് ടൂ​റി​സം രം​ഗം നേ​ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും മൂ​ന്നു ല​ക്ഷ​ത്തോ​ളം ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളും വ​ഞ്ചി​വീ​ടു​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യു​ടെ സൗ​ന്ദ​ര്യം നു​ണ​യാ​നെ​ത്തി. യൂ​റോ​പ്പ്, അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് വേ​മ്പ​നാ​ട​ന്‍ ടൂ​റി​സ​ത്തി​നു ക​രു​ത്തു പ​ക​രു​ന്ന​ത്.

ശ്രീ​ല​ങ്ക​യി​ലെ ഗ്രി​ഗ​റി ത​ടാ​ക​ത്തി​ലും സീ​താ​ലി​യ ഗ്രാ​മ​ത്തി​ലും ഒ​രു​ക്കി​യ ചെ​ല​വു​കു​റ​ഞ്ഞ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ വേ​മ്പ​നാ​ട്ടി​ലെ ഉ​ള്‍നാ​ട​ന്‍ ടൂ​റി​സ​ത്തി​നു ഭീ​ഷ​ണി ഉ​യ​ര്‍ത്തി​യെ​ങ്കി​ലും മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലു​ക​ള്‍ തു​ണ​യാ​യി.

ഇ​ട​ത്ത​ട്ടു​കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി വി​വി​ധ പാ​ക്കെ​ജു​ക​ള്‍ ഒ​രു​ക്കി​യ ടൂ​ർ ഓ​പ്പ​റേ​റ്റ​ര്‍മാ​രും വ്യ​വ​സാ​യി​ക​ളും സ​ഞ്ചാ​രി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​നു ത​ട​യി​ട്ട​തോ​ടെ വി​ദേ​ശ​നാ​ണ്യം വീ​ണ്ടും വേ​മ്പ​നാ​ട്ടി​ലേ​ക്ക് ഒ​ഴു​കി. വ​ള്ളം​ക​ളി സീ​സ​ണോ​ടെ സ​ജീ​വ​മാ​കു​ന്ന ടൂ​റി​സം രം​ഗം വ​ര്‍ഷം മു​ഴു​വ​ന്‍ നീ​ളു​ന്ന​ത​ര​ത്തി​ല്‍ വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്നു.