FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

ഊ​ബ​ർ, ഒ​ലെ മാ​തൃ​ക​യി​ൽ വി​മാ​ന സ​ർ​വീ​സ്

Saturday, Oct 21, 2017,10:43 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഊ​ബ​ർ ഒ​ലെ മോ​ഡ​ലി​ൽ രാ​ജ്യ​ത്ത് ചു​രു​ങ്ങി​യ ചെ​ല​വി​ൽ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങാ​ൻ തീ​രു​മാ​നം. എ​യ​ർ​ക്രാ​ഫ്റ്റ് ചാ​ർ​ട്ട് ക​മ്പ​നി​ക​ളാ​ണ് 50 ശ​ത​മാ​നം കു​റ​ഞ്ഞ​നി​ര​ക്കി​ൽ രാ​ജ്യ​ത്ത് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വീ​സ് ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​പ്പോ​ൾ ന​ൽ​കു​ന്ന​തി​ന്‍റെ പ​കു​തി ചെ​ല​വി​ൽ സ​ർ​വീ​സു​ക​ൾ ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം.
നി​ല​വി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നാ​ണ് ക​മ്പ​നി​ക​ൾ മു​ഴു​വ​ൻ പ​ണ​വും ഈ​ടാ​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​മാ​നം എ​ത്തി​ക്കു​ന്ന​തി​നും തി​രി​കെ പോ​കു​ന്ന​തി​നു​മെ​ല്ലാ​മു​ള്ള പ​ണം ഉ​പ​ഭോ​ക്താ​വ് ന​ൽ​ക​ണം. ആ​റ് മു​ത​ൽ ഒ​മ്പ​ത് സീ​റ്റ് വ​രെ​യു​ള്ള ഒ​രു ചെ​റി​യ വി​മാ​നം ചാ​ർ​ട്ട് ചെ​യ്ത് പ​റ​ക്കാ​ൻ മ​ണി​ക്കൂ​റി​ന് ഒ​ന്ന​ര ല​ക്ഷം മു​ത​ൽ ര​ണ്ട് ല​ക്ഷം വ​രെ​യാ​ണ് ഇ​പ്പോ​ൾ ചെ​ല​വ് വ​രു​ന്ന​ത്. ഈ ​ചെ​ല​വ് പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ന​രി​വ​ധി പേ​ർ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട് ചെ​യ്ത് യാ​ത്ര ചെ​യ്യാ​ൻ ത​യാ​റാ​കു​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.
ചെ​ല​വ് കു​റ​യ്ക്കാ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും ബു​ക്കി​ങു​ക​ൾ അ​തി​നു അ​നു​സൃ​ത​മാ​യി ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്യും. ചു​രു​ക്ക​ത്തി​ൽ കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത് യാ​ത്ര ചെ​യ്യു​ന്ന ലാ​ഘ​വ​ത്തോ​ടെ വി​മാ​നം വി​ളി​ച്ചു​പോ​കാ​ൻ ക​ഴി​യു​ന്ന കാ​ലം ഉ​ട​നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന വാ​ഗ്ദാ​നം.