FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

Saturday, Oct 21, 2017,10:46 IST By സ്വന്തം ലേഖകൻ A A A

അംബാല: താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. താജ്മഹല്‍ മനോഹരമാണെന്നും അതിനുള്ളില്‍ ശവകുഴികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകപ്രശസ്തമായ ഈ സ്മാരകം മനോഹരമായ ശ്മശാനമാണ്.

അതിനാല്‍ ആളുകള്‍ താജ്മഹലിനെ അശുഭസൂചനയായി കാണുന്നുവെന്നും അനില്‍ വിജ് പറഞ്ഞു. താജ്മഹല്‍ മനോഹരമാണെന്നും അതിനുള്ളില്‍ ശവകുഴികള്‍ ഉണ്ടെന്നും താജ്മഹല്‍ അശുഭസുചനയായി കാണുന്നതുമൂലമാണ് ആളുകള്‍ താജ്മഹലിന്റെ മാതൃകയില്‍ വീടുകള്‍ നിര്‍മിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ തന്നാല്‍ താജ്മഹല്‍ തകര്‍ക്കില്ലെന്ന് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞിരുന്നു. യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ടൂറിസം കലണ്ടറില്‍നിന്നും താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.