FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം

Saturday, Oct 21, 2017,12:59 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായുളള തണ്ടര്‍ഫോഴ്സ് എന്ന ഏനജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. സുരക്ഷാപ്രശനങ്ങള്‍ കണക്കിലെടുത്താണ് സംരക്ഷണം ഒരുക്കുന്നത്.

സുരക്ഷക്കായി മൂന്നു പേര്‍ എപ്പോഴും ദിലീപിന് ഒപ്പമുണ്ടാവും. എന്നാല്‍ സുരക്ഷ തേടിയ സാഹചര്യം പരിശോധിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. വിരമിച്ച മുതിർന്ന മലയാളി മലയാളി ഉദ്യോഗസ്ഥന്‍ അനിൽ നായർ നയിക്കുന്ന സ്വകാര്യ സേനയാണ് തണ്ടർഫോഴ്സ്.

അതിനിടെ, ദിലീപിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസി തണ്ടർ ഫോഴ്സിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിൽ‌ എടുത്തത്. കാരണം വ്യക്തമാക്കാതെയാണ് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് ഏജൻസി അധികൃതർ ആരോപിച്ചു.