FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
kerala

നിയമലംഘനമില്ല: ദിലീപിന്‍റെ സുരക്ഷാ വാഹനങ്ങൾ വിട്ടു നൽകി

Saturday, Oct 21, 2017,15:39 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടൻ ദിലീപിന് സുരക്ഷ ഒരുക്കാൻ എത്തിയ സ്വകാര്യ ഏജൻസിയുടെ സുരക്ഷാ വാഹനങ്ങൾ പൊലീസ് പരിശോധിച്ചു. തണ്ടർഫോഴ്സിന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഘം വാഹനങ്ങൾ വിട്ടു നൽകാൻ തീരുമാനിച്ചു.

ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാൽ വാഹനം വിട്ടു നൽകുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് ഒപ്പമുള്ളത്.