FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
India

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക്

Saturday, Oct 21, 2017,19:04 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി നിർ‌ബന്ധമായി ബന്ധിപ്പിക്കണെമന്ന് റിസർവ് ബാങ്ക്. 2017 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാണ്. നേരത്തെ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ നിർബന്ധമല്ലെന്ന തരത്തിൽ റിസർവ് ബാങ്ക് മറുപടി നൽകിയിരുന്നു. തുടർന്നുണ്ടായ അനശ്ചിതത്വം നീക്കം ചെയ്യുന്നതിനായാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.