FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

മെഴ്സലിന് പിന്തുണയുമായി രാഹുൽ ഗാന്ധി

Saturday, Oct 21, 2017,15:58 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: തമിഴ്ചിത്രം മെഴ്സലിന് പിന്തുണയുമായി രാഹുൽ ഗാന്ധി.ചിത്രത്തിൽ അനാവശ്യമായി ഇടപെട്ട് തമിഴരുടെ സ്വത്വബോധത്തെ മുറിപ്പെടുത്തരുതെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.  മിസ്റ്റർ മോദി എന്ന സംബോധനയോടെയാണ് രാഹുലിന്‍റെ ട്വിറ്റർ പോസ്റ്റ്.

തമിഴ് സംസ്കാരത്തിന്‍റെയും ഭാഷയുടെയും തീവ്രമായ ആവീഷ്ക്കാരമാണ് തമിഴ് സിനിമ.മെഴ്സൽ ചിത്രത്തിൽ ഇടപെട്ട് തമിഴ്ജനതയുടെ അഭിമാനത്തെ വെല്ലു വിളിക്കരുതെന്നും രാഹുൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യയെയും ജിഎസ്ടിയെയും ചിത്രം വിമർശിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. വിജയ്‌യുടെ രാഷ്ട്രീയതാൽപ്പര്യങ്ങളാണ് അദേഹം സിനിമയിലൂടെ പങ്ക് വയ്ക്കുന്നതെന്ന ആരോപണവും തമിഴ്നാട് ബിജെപി നേതാക്കൾ‌ ഉയർത്തിയിട്ടുണ്ട്.