FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Top News

സോളാറിൽ ആരും വെപ്രാളപ്പെടേണ്ട: പിണറായി വിജയൻ

Saturday, Oct 21, 2017,20:58 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സോളാർ കേസിൽ ആരും വെപ്രാളപ്പെടേണ്ടെന്നും സർക്കാർ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി എടുക്കാൻ സർക്കാരിന് ബാധ്യതയുണ്ട് .അതാണ് സർക്കാർ നിർവഹിക്കുന്നത്. കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനരക്ഷാ യാത്രയുടെ മറവിൽ സിപിഎമ്മിനെതിരെ ബിജെപി അക്രമം അഴിച്ച് വിട്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.നവംബർ ഒന്നിനാണ് യാത്ര അവസാനിക്കുന്നത്.കാസർഗോഡ് നിന്നുള്ള യാത്ര സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നയിക്കുന്നത്