FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

ഏത് നിറത്തിലും അവർ വരും;മെഴ്‌സലിന് പിന്തുണയുമായി മുരളി ഗോപി

Sunday, Oct 22, 2017,16:27 IST By മെട്രൊ വാർത്ത A A A

കൊച്ചി: വിജയ്‌യുടെ മെഴ്‌സലിനെ എതിർക്കുന്നത് ഫാസിസ്റ്റുകളാണെന്ന് മുരളി ഗോപി. അവർ ചുവപ്പ്, പച്ച , കാവി തുടങ്ങി സൗകര്യമനുസരിച്ച് ഓരോ കളർ അണിഞ്ഞ് വരും. അവർക്ക് കൃത്യമായ ഒരു നിറം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല.