FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Top News

പൊ​ൻ​കു​ന്നം to ക​ശ്മീ​ർ BICYCLE DIARIES

Sunday, Oct 22, 2017,2:58 IST By അനൂപ് കെ, മോഹൻ A A A

വീ​ട്ടി​ൽ നി​ന്നു സൈ​ക്കി​ളെ​ടു​ക്കു​മ്പോ​ൾ, ദാ ​ദി​പ്പോ വ​രാം എ​ന്നു പ​റ​ഞ്ഞി​റ​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. മ​റി​ക​ട​ക്കാ​നു​ണ്ടാ​യി​രു​ന്ന​തു സ്ഥി​രം സൈ​ക്കി​ൾ ദൂ​ര​മാ​യി​രു​ന്നു​മി​ല്ല. പ​ക്ഷേ, ആ​ഞ്ഞു​ച​വി​ട്ടി​യ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ, നാ​ലു ചെ​റു​പ്പ​ക്കാ​ർ പൊ​ൻ​കു​ന്ന​ത്തു നി​ന്നും ക​ശ്മീ​ർ വ​രെ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചു. പി​ന്നി​ലാ​ക്കി​യ​ത് 4200 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം. ക​ട​ന്നു പോ​യ​തു പ​തി​ന​ഞ്ചോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ. ഭാ​ര​ത​ത്തി​ന്‍റെ വൈ​വി​ധ്യ​ഭൂ​മി​ക​യി​ലൂ​ടെ നാ​ട​റി​ഞ്ഞും നാ​ട്ടാ​രെ​യ​റി​ഞ്ഞും ത്രി​ല്ല​ടി​പ്പി​ച്ചൊ​രു യാ​ത്ര. പൊ​ൻ​കു​ന്നം ഇ​ട​യ്ക്ക​ലാ​ത്ത് ജെ​റി​ൻ ജോ​സ​ഫ്, പൊ​ൻ​കു​ന്നം ച​ന്ദ്രാ​ല​യ​ത്തി​ൽ സൂ​ര്യ​നാ​രാ​യ​ണ​ൻ, ആ​ല​പ്പു​ഴ ച​മ്പ​ക്കു​ളം സ്വ​ദേ​ശി ആ​ന്‍റോ പി. ​ദേ​വ​സ്യ, ആ​ല​പ്പു​ഴ മാ​മ്മൂ​ട്ടി​ൽ ജി​നു തോ​മ​സ് എ​ന്നി​വ​രാ​ണ് ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ നി​ന്നും ഇ​ന്ത്യ​യു​ടെ പൂ​ന്തോ​ട്ട​മാ​യ ക​ശ്മീ​രി​ലെ ക​ർ​ദും​ഗ് ലാ ​വ​രെ സൈ​ക്കി​ളി​ലെ​ത്തി​യ​ത്. 89 ദി​വ​സ​ത്തോ​ളം നീ​ണ്ട സൈ​ക്കി​ൾ​യാ​ത്ര
ഗെ​റ്റ്, സെ​റ്റ് ഗോ…
​പൊ​ൻ​കു​ന്ന​മാ​യി​രു​ന്നു സ്റ്റാ​ർ​ട്ടി​ങ് പൊ​യ്ന്‍റ്. ജെ​റി​നും സൂ​ര്യ​നാ​രാ​യ​ണ​നും പൊ​ൻ​കു​ന്ന​ത്തു നി​ന്നും ആ​രം​ഭി​ച്ച യാ​ത്ര ആ​ല​പ്പു​ഴ​യി​ലെ​ത്തി ആ​ന്‍റൊ​യേ​യും ജി​നു​വി​നേ​യും കൂ​ട്ടി തു​ട​രു​ക​യാ​യി​രു​ന്നു. ഭൂ​പ​ട​ത്തി​ൽ ക​ണ്ട സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ സൈ​ക്കി​ളി​ൽ ലാ​ഘ​വ​ത്തോ​ടെ പി​ന്നി​ടു​മ്പോ​ഴും യാ​ത്രാ​ല​ഹ​രി ഊ​ർ​ജ്ജ​മാ​യി. ഫോ​ട്ടൊ​ഗ്ര​ഫി​യാ​യി​രു​ന്നു യാ​ത്ര​യ്ക്കു പി​ന്നി​ലെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ പൊ​ൻ​കു​ന്നം മു​ത​ൽ ആ​ഗ്ര വ​രെ നാ​ലു പേ​രെ​യും വി​ടാ​തെ പി​ന്തു​ട​ർ​ന്ന മ​ഴ ആ ​മോ​ഹ​സാ​ക്ഷാ​ത്കാ​ര​ത്തി​നു ത​ട​സം നി​ന്നു. പ​ല​പ്പോ​ഴും സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം മ​ഴ​യാ​യി​രു​ന്നു​വെ​ന്നു ജെ​റി​ൻ പ​റ​യു​ന്നു. അ​തി​നി​ട​യി​ൽ ക്യാ​മ​റ എ​ടു​ക്കാ​ൻ നി​ന്നാ​ൽ യാ​ത്ര പി​ന്നെ​യും വൈ​കും. അ​തി​നാ​ൽ നാ​ടു ക​ണ്ടും നാ​ട്ടു​കാ​രെ ക​ണ്ടും യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.
ഗ്രാ​മ​ഹൃ​ദ​യ​ങ്ങ​ളി​ലൂ​ടെ…
ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളെ അ​ടു​ത്ത​റി​ഞ്ഞ സൈ​ക്കി​ൾ യാ​ത്ര. പ​ല​പ്പോ​ഴും ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഈ ​നാ​ൽ​വ​ർ സം​ഘം താ​മ​സി​ച്ചി​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ഗ്രാ​മ​വാ​സി​ക​ൾ വ​ര​വേ​റ്റ​തു മ​റ​ക്കാ​നാ​വി​ല്ലെ​ന്നി​വ​ർ പ​റ​യു​ന്നു. ടൈ​ഗ​ർ റി​സ​ർ​വി​ന​ട​ത്തു​ള്ള ഗ്രാ​മ​മാ​യി​രു​ന്നു അ​ത്. രാ​ത്രി ഫോ​റ​സ്റ്റ് വാ​ർ​ഡ​ന്മാ​രു​ടെ കൂ​ടെ പു​ലി​യെ ത​പ്പി​യി​റ​ങ്ങി​യ​തു​ൾ​പ്പെ​ടെ സ്മ​ര​ണ​യി​ൽ നി​ൽ​ക്കു​ന്ന നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ. ര​ണ്ടു ദി​വ​സം ഇ​വി​ടെ താ​മ​സി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. അ​തു പോ​ലെ ആ​ന്ധ്രാ പ്ര​ദേ​ശി​ലെ അ​ന​ന്ത്പൂ​രി​ലെ ലേ​പാ​ക്ഷി​യി​ൽ ടെ​ന്‍റൊ​രു​ക്കി താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​തു​ൾ​പ്പെ​ടെ​യു​ള്ള ദു​ര​നു​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. സൗ​ത്തി​ലും നോ​ർ​ത്തി​ലും ന​ല്ലൊ​രു സൗ​ഹൃ​ദ​സം​ഘ​ത്തെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഈ ​യാ​ത്ര​യു​ടെ ഏ​റ്റ​വും വ​ലി​യ ഗു​ണ​മെ​ന്നു നാ​ലു പേ​രും സ​മ്മ​തി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ൽ ലേ ​ഓ​ൺ എ ​ബൈ​സി​ക്കി​ൾ എ​ന്ന പേ​ജ് തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ, മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​ർ പ​ല​യി​ട​ങ്ങ​ളി​ലും ഇ​വ​രെ സ്വീ​ക​രി​ച്ചു.

ത​ല ചാ​യ്ക്കാ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ഭ​ക്ഷ​ണത്തിന് അ​മ്പ​ലവും
ഒ​രു പ​ക​ൽ മു​ഴു​വ​ൻ സൈ​ക്കി​ൾ ച​വി​ട്ടി ത​ള​രു​മ്പോ​ൾ ത​ല ചാ​യ്ക്കാ​ൻ ഇ​ടം ക​ണ്ടെ​ത്തി​യ​തു പ​ല സ്ഥ​ല​ങ്ങ​ളി​ൽ. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, പെ​ട്രോ​ൾ പ​മ്പ്, ദാ​ബ, അ​മ്പ​ലം….​അ​ങ്ങ​നെ ഒ​രു ടെ​ന്‍റ് വ​ലി​ച്ചു കെ​ട്ടാ​ൻ അ​നു​വാ​ദം ത​ന്ന എ​ല്ലാ​യി​ട​ത്തും അ​വ​ർ താ​മ​സി​ച്ചു. യാ​ത്ര പോ​കു​ന്ന വ​ഴി​യു​ടെ അ​മ്പ​തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ഞ്ച​രി​ക്കാ​നാ​യി എ​ന്ന​താ​ണു മ​റ്റൊ​രു ഗു​ണം. ചാ​ർ​മി​നാ​ർ, കു​ത്ത​ബ്മി​നാ​ർ താ​ജ് മ​ഹ​ൽ, അ​ഗ്ര ഫോ​ർ​ട്ട്, റെ​ഡ് ഫോ​ർ​ട്ട്, ഇ​ന്ത്യ ഗേ​റ്റ്…..​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല​റി​ഞ്ഞ ച​രി​ത്ര​യി​ട​ങ്ങ​ൾ ഒ​രു സൈ​ക്കി​ൾ സീ​റ്റി​ലി​രു​ന്നു ക​ണ്ട​തി​ന്‍റെ കൗ​തു​കം നി​റ​യു​ന്നു ഇ​വ​രു​ടെ വാ​ക്കു​ക​ളി​ൽ.
ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​കു​മ്പോ​ൾ പ​ല​യി​ട​ത്തും എ​ടി​എം കൗണ്ടർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഭ​ക്ഷ​ണ​ത്തി​നു പോ​ലും പൈ​സ കൈ​യി​ൽ ഇ​ല്ലാ​താ​യി. ഒ​ന്നു ര​ണ്ടു ദി​വ​സം ഇ​ത്ത​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ തു​ണ​യാ​യ​തു അ​മ്പ​ല​ങ്ങ​ളാ​യി​രു​ന്നു. പ​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചു വി​ശ​പ്പ​ട​ക്കി.
അ​പ​ക​ടം ത​ള​ർ​ത്താ​തെ, ആ​പ്പി​ൾ ഫാ​മി​ലൂ​ടെ
ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ട്ടി​ൽ വ​ച്ചൊ​രു അ​പ​ക​ടം സം​ഭ​വി​ച്ച​തു യാ​ത്ര അ​ൽ​പ്പം വൈ​കി​ച്ചു. സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ സൈ​ക്കി​ളി​നു പു​റ​കി​ൽ ബൈ​ക്കി​ടി​ച്ചു. കാ​ലി​ന്‍റെ ലി​ഗ് മെ​ന്‍റി​നു ഇ​ള​ക്കം സം​ഭ​വി​ച്ച​തി​നാ​ൽ കു​റ​ച്ചു​ദി​വ​സം വി​ശ്ര​മി​ച്ചി​ട്ടേ യാ​ത്ര തു​ട​രാ​നാ​യു​ള്ളൂ. എ​ന്നാ​ൽ ജി​നു തോ​മ​സ് ഒ​റ്റ​യ്ക്ക് യാ​ത്ര തു​ട​ർ​ന്നു. ജി​നു ഒ​റ്റ​യ്ക്കാ​ണ് യാ​ത്ര തു​ട​രു​ന്ന​തെ​ന്ന​റി​ഞ്ഞ് നാ​ട്ടി​ൽ നി​ന്നും അ​ർ​ജു​ൻ എ​ന്ന സു​ഹൃ​ത്തെ​ത്തി കൂ​ടെ​ച്ചേ​ർ​ന്നി​രു​ന്നു. മ​ണാ​ലി​യി​ൽ നി​ന്നും ബാ​ബു സാ​ഗ​ർ എ​ന്ന ബാ​ബു​ക്ക​യും ഇ​വ​ർ​ക്കൊ​പ്പം കൂ​ടി.
കാ​ലി​ലെ പ​രു​ക്ക് പൂ​ർ​ണ്ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷ​മാ​ണ് പി​ന്നീ​ട് മൂ​വ​രും യാ​ത്ര തു​ട​ർ​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഇ​വ​ർ യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. നേ​രെ മ​ണാ​ലി​യി​ലേ​ക്ക്. മ​ണാ​ലി​യി​ൽ ആ​പ്പി​ൾ ഫാം ​ന​ട​ത്തു​ന്ന ബാ​ബു​ക്ക​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​നു​ഭ​വം മ​റ​ക്കാ​നാ​കി​ല്ലെ​ന്നു ജെ​റി​ൻ പ​റ​യു​ന്നു. വ​സി​ഷ്ഠ് എ​ന്ന ഹി​ൽ സ്റ്റേ​ഷ​നി​ൽ ആ​പ്പി​ളു​ക​ൾ അ​തി​രി​ട്ട വ​ഴി​യി​ലൂ​ടെ​യാ​ണ് ബാ​ബു​ക്ക​യു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ എ​ത്തി​യ​തു മു​ത​ൽ അ​തു​വ​രെ സ​ഞ്ച​രി​ച്ച​തി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്മാ​യ ലാ​ൻ​ഡ്സ്കേ​പ്പാ​യി​രു​ന്നു. അ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത യാ​ത്രാ​സു​ഖം…
മ​ണാ​ലി റ്റു ​ക​ർ​ദും​ഗ് ലാ, ​മ​റ​ക്കാ​ത്ത മാ​യി​ക​വീ​ഥി​ക​ൾ
മ​ണാ​ലി​യി​ൽ നി​ന്നും ക​ർ​ദും​ഗ് ലാ ​വ​രെ​യു​ള്ള ദൂ​ര​മാ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ​ത്, എ​ന്നാ​ലൊ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തും. അ​ഞ്ച് മൗ​ണ്ട​ൻ പാ​സു​ക​ൾ, പ​ല​തും സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കി​ലോ​മീ​റ്റ​റു​ക​ൾ മു​ക​ളി​ലും. ശ​രീ​രം മ​ര​വി​ച്ചു പോ​കു​ന്ന ത​ണു​പ്പി​ലും അ​വ​ർ ആ​ഞ്ഞു​ച​വി​ട്ടി. ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വു​മൊ​ക്കെ ത​ള​ർ​ത്താ​നെ​ത്തി​യെ​ങ്കി​ലും മു​മ്പി​ലെ ല​ക്ഷ്യം മാ​യാ​തെ നി​ന്നു. അ​ക്യൂ​ട്ട് മൗ​ണ്ട​ൻ സി​ക്നെ​സ് എ​ന്ന അ​തി​ഭീ​ക​ര​മാ​യ അ​വ​സ്ഥ​യും ത​ള​ർ​ച്ച​യും പി​ന്നി​ട്ട് , ആ ​യാ​ത്ര​യു​ടെ കൊ​ടു​മു​ടി​യി​ലേ​ക്ക്. ക​ർ​ത്തും​ഗ് ലാ​യു​ടെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ അ​നു​ഭ​വി​ച്ച അ​നു​ഭൂ​തി ഒ​രി​ക്ക​ലും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. ശ​രീ​ര​ത്തെ മ​ര​വി​പ്പി​ച്ച ത​ണു​പ്പ് മ​ന​സി​ൽ ആ​ഹ്ളാ​ദ​ത്തി​ന്‍റെ ഇ​ളം​ത​ണു​പ്പാ​യി അ​രി​ച്ചി​റ​ങ്ങി​യ നി​മി​ഷം. ഇ​നി​യും യാ​ത്ര പോ​കാ​നു​ള്ള ആ​ഗ്ര​ഹം ബാ​ക്കി​യാ​ണ്. ഇ​ന്ത്യ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഭാ​ഗ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. ഭൂ​ട്ടാ​ൻ നേ​പ്പാ​ൾ….​അ​ങ്ങ​നെ​യ​ങ്ങ​നെ ആ ​ലി​സ്റ്റ് നീ​ളു​ന്നു.
ആ​ന്‍റി ക്ലൈ​മാ​ക്സ്
കേ​ര​ള​ത്തി​ൽ നി​ന്നും ക​ശ്മീ​ർ വ​രെ പോ​യി​വ​ന്ന എ​ന്ന വാ​ർ​ത്ത നാ​ട്ടി​ൽ എ​ല്ലാ​വ​രു​മ​റി​ഞ്ഞു. ഇ​പ്പോ​ൾ സൈ​ക്കി​ളു​മെ​ടു​ത്ത് വെ​റു​തെ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പോ​ലും, നാ​ട്ടു​കാ​രി​ൽ പ​ല​രും ആ​കാം​ക്ഷ​യോ​ടെ ചോ​ദി​ക്കും, എ​ങ്ങോ​ട്ടാ ?. ഈ ​ചോ​ദ്യ​ത്തി​നു ത്ര​സി​പ്പി​ക്കു​ന്ന, കൊ​തി​പ്പി​ക്കു​ന്ന ഒ​രു മ​റു​പ​ടി ന​ൽ​കാ​ൻ കു​റ​ച്ചു​കാ​ലം കൂ​ടി കാ​ത്തി​രി​ക്കാം. നാ​ൽ​വ​ർ​സം​ഘ​ത്തി​ന്‍റെ യാ​ത്രാ​മോ​ഹ​ങ്ങ​ളൊ​ടു​ങ്ങി​യി​ട്ടി​ല്ല.