FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

ആധാർ നിർ‌ബന്ധമാണെന്ന റിസർവ് ബാങ്ക് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Sunday, Oct 22, 2017,15:15 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി കൊണ്ടുള്ള റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. തീരുമാനത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്.

വനിതാ സംരക്ഷണ പ്രവർത്തകയായ കല്യാണി മേനോൻ സെൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനെതിരെയും മൊബൈൽഫോണുമായി ബന്ധിപ്പിക്കുന്നതിനെതിരെയുമാണ് ഹർജി.