FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

വാ​ട്സ്ആ​പ്പ് അ​ഡ്മി​ൻ​മാ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടു​ന്നു

Sunday, Oct 22, 2017,14:38 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഇ​നി​യ​ങ്ങോ​ട്ട് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​ർ​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ല​ഭി​ക്കും. ഗ്രൂ​പ്പ് ഐ​ക്ക​ൺ സ​ബ്ജ​ക്റ്റ്, ഡി​സ്ക്രി​പ്ഷ​ൻ എ​ന്നി​വ ആ​ർ​ക്കെ​ല്ലാം മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ഡ്മി​ൻ​മാ​ർ​ക്ക് തീ​രു​മാ​നി​ക്കാം. ഗൂ​ഗി​ൾ പ്ലേ ​ബീ​റ്റാ പ്രോ​ഗ്രാം 2.17.387 പ​തി​പ്പി​ൽ പു​തി​യ ഫീ​ച്ച​ർ പ​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം.

അ​തു​പോ​ലെ ഗ്രൂ​പ്പ് നി​ർ​മി​ച്ച​യാ​ൾ​ക്ക് ആ ​ഗ്രൂ​പ്പ് നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം അ​ഡ്മി​നാ​യി തു​ട​രാ​ൻ സാ​ധി​ക്കു​ന്ന പു​തി​യ ഗ്രൂ​പ്പ് മാ​നെ​ജ്മെ​ന്‍റ് അ​പ്ഡേ​റ്റും വാ​ട്സ്ആ​പ്പി​ൽ വ​രും. അ​തോ​ടെ മ​റ്റ് അ​ഡ്മി​ൻ​മാ​ർ​ക്ക് ഗ്രൂ​പ്പ് നി​ർ​മി​ച്ച​യാ​ളി​നെ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. വാ​ട്സ്ആ​പ്പ് ബീ​റ്റാ ടെ​സ്റ്റി​ങ് പ്രോ​ഗ്രാ​മി​നാ​യി ഉ​പ​യോ​ക്താ​ക്ക​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ്രോ​ഗ്രാ​മി​ൽ പ​ങ്കാ​ളി​യാ​വു​മ്പോ​ൾ വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള ഫീ​ച്ച​റു​ക​ൾ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. എ​ന്നാ​ൽ ടെ​സ്റ്റി​ങ് വാ​ട്സ്ആ​പ്പ് യ​ഥാ​ർ​ഥ ആ​പ്ലി​ക്കേ​ഷ​നെ പോ​ലെ സു​ര​ക്ഷി​ത​മാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല.

സ​ന്ദേ​ശ​ങ്ങ​ൾ തി​രി​കെ വി​ളി​ക്കാ​നു​ള്ള പു​തി​യ റീ​കോ​ൾ ബ​ട്ട​നാ​ണ് പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലി​രി​ക്കു​ന്ന​തും ഉ​പ​യോ​ക്താ​ക്ക​ൾ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്ന​തു​മാ​യ ഫീ​ച്ച​ർ. അ​യ​ച്ച ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ, ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ജി​ഫ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തു​വ​ഴി തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന യു​പി​ഐ പേ​മെ​ന്‍റ് സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​നും വാ​ട്സ്ആ​പ്പ് ശ്ര​മി​ക്കു​ന്നു​ണ്ട്.