FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Heritage

ആചാരങ്ങൾ പരിഷ്കരിക്കണം: അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിൽ സര്‍ക്കാര്‍ ഇടപെടണമെന്ന് തന്ത്രി

Monday, Oct 23, 2017,12:24 IST By മെട്രൊ വാർത്ത A A A

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിശ്വാസികളായ അഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. ഇതു സംബന്ധിച്ച് തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തിൽ സംസ്ഥാന സർക്കാരിനാണ് അധികാരം. അനുവർത്തിച്ചു പോരുന്ന എല്ലാ ആചാരങ്ങളും കാലഘട്ടത്തിന് അനുസൃതമായി മാറും. ഇത്തരം മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനായി മുൻകൈ എടുക്കേക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിനായി സർക്കാർ മുന്നോട്ടു വരികയാണെങ്കിൽ സഹകരിക്കാൻ തയ്യാറാണെന്നും തന്ത്രി പറഞ്ഞു.