FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Sports

ഉഷാ സ്കൂളിനെന്ത് പറ്റി: പാലായിൽ നേടിയത് ഒരേയൊരു വെള്ളി മാത്രം

Monday, Oct 23, 2017,15:10 IST By മെട്രൊ വാർത്ത A A A

പാലാ: ഉഷാ സ്കൂൾ പാലായിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ കിതയ്ക്കുന്നു. എട്ട് വിദ്യാർത്ഥിനികളെയുമായി എത്തിയ ഉഷ സ്കൂളിന് ലഭിച്ചത് ആകെയൊരു വെള്ളി മാത്രം. പരിശീലിക്കാൻ സ്വന്തമായി സിന്തറ്റിക് ട്രാക്ക് ഉള്ള സ്കൂളാണ് ഈ നിലയിലേക്ക് താഴ്ന്ന് പോയതെന്നും കായികപ്രേമികളെ ഏറെ ചിന്തിപ്പിക്കുന്നു.

താരങ്ങളിൽ ചിലരുടെ പരുക്കാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഉഷാ സ്കൂളിന്‍റെ വിശദീകരണം. എങ്കിലും കേരളത്തിൽ ഏറ്റവും അധികം സർക്കാർ സഹായം നൽകുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഈ പ്രകടനം നടത്തിയാൽ പോരെന്നാണ് കായികപ്രേമികളുടെ വിലയിരുത്തൽ.

ഏഴ് കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്കാണ് ഉഷ സ്കൂളിനുള്ളത്. കഴിഞ്ഞ വർഷവും സ്കൂളിന്‍റെ പ്രകടനം ദയനിയമായിരുന്നു. ഏഴാം സ്ഥാനമാണ് അന്ന് ഉഷാ സ്കൂളിന് ലഭിച്ചത്. മുൻവർഷങ്ങളിൽ 100, 200 മീറ്ററുകൾ ഉഷാ സ്കൂളിന്‍റെ കുത്തകയായിരുന്നു.