FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

കനത്ത മഴ: ഫിഫ അണ്ടർ-17 ലോകകപ്പിന്‍റെ സെമി ഫൈനല്‍ വേദിയില്‍ മാറ്റം

Monday, Oct 23, 2017,18:52 IST By മെട്രൊ വാർത്ത A A A

കൊൽക്കത്ത: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശമനമില്ലാതെ തുടരുന്ന കനത്ത മഴ കാരണം ഗുവഹാത്തി ഇന്ദിര ഗാന്ധി അത്‌‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന സൈമി ഫൈനല്‍ മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റി. പകരം 25ാം തീയതി വൈകിട്ട് 5 മണിക്ക് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തിലായിരിക്കും ബ്രസീല്‍- ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം അരങ്ങേറുക.

അതേസമയം, രണ്ടാം സെമി ഫൈനല്‍ മത്സരത്തിന്‍റെ വേദിയില്‍ മാറ്റമില്ലെന്നും ഫിഫ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് എട്ട് മണിക്ക് മുബെയിലാണ് മാലിയും സ്‌പെയിനും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം നടക്കുക.