FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Breaking News

കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്

Monday, Oct 23, 2017,14:19 IST By മെട്രൊ വാർത്ത A A A

കൊച്ചി: തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടൻ ദിലീപ്. തനിക്കെതിരെ കേസ് നൽകിയവരിൽ നിന്നാണ് ഭീഷണിയെന്നും പൊലീസിന് നൽകിയ മറുപടിയിൽ അദേഹം വ്യക്തമാക്കി. സ്വകാര്യ ഏജൻസിയായ തണ്ടർഫോഴ്സുമായി താൻ കരാറിൽ ഏർപ്പെട്ടില്ല. കൂടിയാലോചനകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും അദേഹം വ്യക്തമാക്കി.

സുരക്ഷയ്ക്ക് സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയ ദിലീപിന്‍റെ നടപടിയെ ചോദ്യം ചെയ്ത് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം.അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.