FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
kerala

നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്

Monday, Oct 23, 2017,20:34 IST By സ്വന്തം ലേഖകന്‍ A A A

കൊല്ലം: ജില്ലയില്‍ കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദ് നടത്തും. പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് സമരം. വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടന്നിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും വ്യാപക സംഘര്‍ഷമാണ് ഉണ്ടായത്. പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ 2 അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഈ അധ്യാപികമാര്‍ ഒളിവിലാണ്