FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Crime

പട്ടാപ്പകൽ തിരക്കേറിയ വഴിയരികയിൽ ബലാത്സംഗം: രക്ഷിക്കാൻ ശ്രമിക്കാതെ, ദൃശ്യം പകർത്തി ജനക്കൂട്ടം

Monday, Oct 23, 2017,18:20 IST By മെട്രൊ വാർത്ത A A A

വിശാഖപട്ടണം: പട്ടാപ്പകൽ വഴിയോരത്തുവച്ച് നാട്ടുകാർ നോക്കി നിൽക്കെ സ്ത്രീ ബലാത്സംഗത്തിന് ഇരയായി. ആളുകൾ കാഴ്​ചക്കാരായി നിൽക്കുകയും മൊബൈലിൽ ദൃശ്യം പകർത്തുകയും ചെയ്​തതല്ലാതെ ആരും സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പിന്നീട് വേറെയാരുടെയോ സഹായത്താൽ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഞായറാഴ്ചയായിരുന്നു സംഭവം. റെയ്ൽവേ സ്​റ്റേഷന് സമീപത്തെ തിരക്കേറിയ നടപ്പാതയ്ക്ക് സമീപമുള്ള മരച്ചുവട്ടിൽ സ്​ത്രീ ഇരിക്കുേമ്പോഴാണ്​ പ്രതി അവരെ ബലാത്സംഗം ചെയ്​തത്​. ഈ സമയം നിരവധിപേര്‍ ഫുട്പാത്തിലൂടെ നടക്കുന്നത് പിന്നീട് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളിൽ കാണാമെങ്കിലും ആരും അവരെ സഹായിക്കാന്‍ തയ്യാറായില്ല.

സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഓട്ടോ ഡ്രൈവർ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ 20കാരൻ ഗഞ്ചി ശിവയെ പൊലീസ് പിടികൂടിയത്. 

സംഭവം പുറംലോകം അറിഞ്ഞതോടെ സ്ത്രീയെ സഹായിക്കാന്‍ തയ്യാറാകാതെ സംഭവത്തി​ന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് എതിരെയും കേസെടുക്കണമെന്ന് വിവിധ സംഘടനകള്‍ പരാതി ഉയർത്തിക്കഴിഞ്ഞു.