FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

മകള്‍ അന്യസമുദായക്കാരനെ വിവാഹം ചെയ്തു; കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്

Monday, Oct 23, 2017,14:09 IST By സ്വന്തം ലേഖകൻ A A A

മലപ്പുറം: മകൾ അന്യസമുദായക്കാരനെ വിവാഹം ചെയ്തതിന് കുടുംബത്തിനെതിരെ മഹല്ല് കമ്മറ്റി വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മലപ്പുറം കീഴാറ്റൂർ സ്വദേശിയായ കുന്നുമ്മൽ യൂസുഫിനും കുടുംബത്തിനും എതിരെയാണ് മഹല്ല് കമ്മറ്റി വിലക്ക് ഏരപ്പെടുത്തിയിരിക്കുന്നത്. കൊണ്ടിപറമ്പ് മദാറുൽ ഇസ്ലാം സംഘമാണ്, ഈ കുടുംബത്തോട് മഹല്ലിലെ മറ്റ് അംഗങ്ങൾ സഹകരിക്കരുതെന്ന് പ്രഖ്യാപിച്ചത്.

വാട്ടർ അതോറിറ്റിയിലെ എഞ്ചിനീറായ യൂസഫിന്‍റെ മകൾ ജസീല, ക്രിസ്ത്യൻ സമുദായാംഗമായ നിലമ്പൂർ സ്വദേശി ടിസോ ടോമിനെ വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം ചെയ്തതാണ് വിലക്കിന് ഇടയാക്കിയത്. തുടർന്ന് യൂസഫിന്‍റെ കുടുംബവുമായി മറ്റ് അംഗങ്ങൾ സഹകരിക്കേണ്ടതില്ലെന്ന് 18ാം തീയതി ചേർന്ന യോഗത്തിൽ മഹല്ല് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു.

തങ്ങൾ കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും പള്ളിയുമായി സഹകരിച്ചിരുന്നു എന്നും കുടുംബം പ്രതികരിച്ചു. അതേസമയം കുടുംബത്തെ വിലക്കിയിട്ടില്ലെന്നും നിസ്സഹകരണം മാത്രമെ തീരുമാനിച്ചിട്ടുള്ളൂ എന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.