FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

മെര്‍സലിനെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് വിജയിയുടെ പിതാവ്

Monday, Oct 23, 2017,20:06 IST By സ്വന്തം ലേഖകന്‍ A A A

ചെന്നൈ: വിജയ് ചിത്രം മെര്‍സലിനെതിരെയുള്ള ബിജെപി നടത്തുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകനും വിജയിയുടെ പിതാവുമായ എസ്.എ. ചന്ദ്രശേഖര്‍. എച്ച്. രാജയെപ്പോലുള്ള ബിജെപി നേതാക്കള്‍ വളരെ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. മെര്‍സലിനെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു വ്യക്തിയുടെ മതത്തിന്റെ പേരില്‍ അയാളെ ചോദ്യം ചെയ്യാന്‍ പാടില്ല. ഞാന്‍ ക്രിസ്ത്യാനിയല്ല, ഞാന്‍ ഹിന്ദുവല്ല, ഞാന്‍ മുസ്ലിമല്ല, ഞാന്‍ മനുഷ്യനാണ്- ചന്ദ്രശേഖര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മെര്‍സലിനെ ഉപയോഗിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഈ സംഭവത്തെ കുറിച്ച് ശ്രദ്ധിക്കുന്നില്ല. അദ്ദേഹം വളരെ ഉയര്‍ന്ന അവസ്ഥയിലാണ്. രാജ്യത്തെ കുറിച്ചുള്ള വലിയ പദ്ധതികളുടെ തിരക്കിലാണ് അദ്ദേഹം. ഇവിടെ ചെറിയ നേതാക്കള്‍ ഒരു വിവരവുമില്ലാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിജയിയുടെ പിതാവ് പറഞ്ഞു.