FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Nri

സൗദിയില്‍ പൊതുമാപ്പ് നവംബര്‍ പകുതിയോടെ അവസാനിക്കും

Monday, Oct 23, 2017,19:00 IST By സ്വന്തം ലേഖകന്‍ A A A

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 19ന് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ പകുതിയോടെ അവസാനിക്കും. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 17ന് അവസാനിച്ചതിന് തുടര്‍ന്ന് ഒരു മാസം കൂടി നീട്ടി നല്‍കാന്‍ സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. പൊതുമാപ്പ് ഇതുവരെ ഉപയോഗപ്പെടുത്തിയത് 32,830 നിയമലംഘകരാണ്.

അനധികൃതര്‍ക്ക് നിയമപരമായി തിരിച്ചുപോകാന്‍ ഇത് അവസാന അവസരമാണെന്നും നഷ്ടപ്പെടുത്തരുതെന്നും ഇന്ത്യന്‍ എംബസി ഓര്‍മപ്പെടുത്തി. അതെസമയം മാര്‍ച്ച് 19ന് ശേഷം നിയമ ലംഘകരായവര്‍ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താനാവില്ല. ഈ അവസരങ്ങളൊന്നും ഉപയോഗപ്പെടുത്താതെ ഇനിയും രാജ്യത്ത് അനധികൃതരായി ഇന്ത്യക്കാര്‍ തങ്ങുന്നുണ്ട്.

എന്നാല്‍ ഇത്തരക്കാരുടെ കൃത്യമായ കണക്ക് എംബസിയിലില്ല. സ്വദേശത്തേക്ക് മടങ്ങുന്ന വിദേശികള്‍ക്ക് പുതിയ വിസയില്‍ രാജ്യത്തെക്ക് പ്രവേശിക്കാന്‍ നിയമ തടസമുണ്ടാകില്ല എന്ന് മുന്‍കൂട്ടി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.