FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Art-culture

ശബരിമലയില്‍ അബ്രാഹ്മണരെ മേല്‍ശാന്തിയാക്കണം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

Tuesday, Oct 24, 2017,16:07 IST By മെട്രൊ വാർത്ത A A A

കൊച്ചി: ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകന്‍ കെ.ബി. പ്രദീപിനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്. കോട്ടയം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം കോടതി തള്ളി.