FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Art-culture

ആ​രാ​ധ​ന​യു​ടെ തേനും വയമ്പും

Friday, Oct 27, 2017,2:20 IST By അ​നൂ​പ് കെ. ​മോ​ഹ​ൻ A A A

പോ​യ​കാ​ല​ത്തി​ന്‍റെ ഉ​മ്മ​റ​പ്പ​ടി​യി​ൽ ആ​കാ​ശ​വാ​ണി ശ​ബ്ദി​ക്കു​ന്നു. അ​ടു​ത്ത​താ​യി ത​റ​വാ​ട്ട​മ്മ എ​ന്ന ചി​ത്ര​ത്തി​ൽ പി. ​ഭാ​സ്ക​ര​ന്‍റെ ര​ച​ന​യി​ൽ എം. ​എ​സ് ബാ​ബു​രാ​ജ് ഈ​ണം ന​ൽ​കി​യ ഗാ​നം. ആ​ലാ​പ​നം എ​സ്. ജാ​ന​കി.
“” ഒ​രു കൊ​ച്ചു സ്വ​പ്ന​ത്തി​ൻ ചി​റ​കു​മാ​യ​വി​ടു​ത്തെ
അ​രി​കി​ൽ ഞാ​നി​പ്പോ​ൾ വ​ന്നെ​ങ്കി​ൽ
ഒ​രു നോ​ക്കു കാ​ണാ​ൻ ഒ​രു വാ​ക്കു കേ​ൾ​ക്കാ​ൻ
ഒ​രു​മി​ച്ചാ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ……’’
ച​ര​ണം പാ​ടി​യ​വ​സാ​നി​ക്കു​മ്പോ​ൾ ആ​സ്വാ​ദ​ന​ത്തി​ന്‍റെ അ​നു​ഭൂ​തി അ​നു​ഭ​വി​ച്ച ഒ​രു ത​ല​മു​റയു​ണ്ട്. അ​ങ്ങ​നെ എ​ത്ര​യോ മ​ധു​ര​ഗാ​ന​ങ്ങ​ൾ. ആ​ലാ​പ​ന​ത്തി​ന്‍റെ ചി​റു​ക​വി​ട​ർ​ത്തി മ​ല​യാ​ളി​ക്ക​രി​കി​ൽ മ​ധു​ര​ശ​ബ്ദ​വു​മാ​യെ​ത്തി​യ ഗാ​യി​ക. സം​ഗീ​ത​ത്തി​ന്‍റെ തേ​നും വ​യ​മ്പും മ​ല​യാ​ളി​യു​ടെ നാ​വി​ൽ തൂ​വി​ച്ച പാ​ട്ടു​കാ​രി. പി​ന്നി​ട്ട സം​ഗീ​ത​വ​ഴി​ക​ളി​ൽ നി​ലാ​വു പൊ​ഴി​ച്ച ഗാ​യി​ക​യു​ടെ, അ​റു​പ​താ​ണ്ടി​ന​പ്പു​റം ക​ട​ന്ന ആ​ലാ​പ​ന​ജീ​വി​ത​ത്തി​നു നാ​ളെ യ​വ​നി​ക വീ​ഴു​ക​യാ​ണ്. മൈ​സൂ​ർ വി​ശ്വ​വി​ദ്യാ​നി​ല​യ​ത്തി​ലെ നി​റ​ഞ്ഞ സ​ദ​സി​നു മു​മ്പി​ൽ അ​വ​സാ​ന​ഗാ​നം പാ​ടി നി​ശ​ബ്ദ​മാ​കു​മ്പോ​ൾ, പ​തി​നെ​ട്ടോ​ളം ഭാ​ഷ​ക​ളി​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​ധു​ര്യ​മൊ​ഴു​ക്കി​യ എ​സ്. ജാ​ന​കി​യു​ടെ ആ​ലാ​പ​ന​ജീ​വി​ത​ത്തി​നു വി​രാ​മ​മാ​കു​കയാ​ണ്. ഒ​രി​ക്ക​ലും നി​ല​യ്ക്ക​രു​തെ​ന്നു ആ​രാ​ധ​ക​ല​ക്ഷ​ങ്ങ​ൾ മോ​ഹി​ച്ച മ​ധു​ര​ശ​ബ്ദം, സം​ഗീ​ത​ത്തി​ന്‍റെ വീ​ഥി​ക​ളി​ൽ നി​ന്നും തൊ​ഴു​കൈ​യോ​ടെ, ക​ണ്ണീ​രി​നെ മ​റ​യ്ക്കു​ന്ന നി​റ​ഞ്ഞ ചി​രി​യോ​ടെ മ​ട​ങ്ങി​പ്പോ​കു​ന്നു. ജാ​ന​കി​യ​മ്മ​യു​ടെ സം​ഗീ​ത​ജീ​വി​തത്തി​നു മൈ​സൂ​രി​ലെ ക​ൺ​സ​ർ​ട്ടോ​ടെ അ​വ​സാ​ന​മാ​കു​മ്പോ​ൾ, ആ ​പാ​ട്ടു​ജീ​വി​ത​ത്തി​നൊ​പ്പം കൈ​പി​ടി​ച്ചു ന​ട​ക്കാൻ ഭാ​ഗ്യം സി​ദ്ധി​ച്ച ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​ണ്ട്. ജാ​ന​കി​യ​മ്മ​യു​ടെ തീ​വ്ര ആ​രാ​ധ​ക​ൻ. ജാ​ന​കി​യ​മ്മ​യു​ടെ ജീ​വി​തം രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​യാ​ൾ, അ​ഭി​ലാ​ഷ് പു​തു​ക്കാ​ട്.​ആ മ​ഹാ​സാ​ഗ​ര​സം​ഗീ​ത​ത്തി​ൽ നി​ന്നും ഒ​രു കൈ​ക്കു​മ്പി​ളി​ൽ കോ​രി​യ ജ​ലം പോ​ലെ, ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ടു​ക​ളെ​യും പാ​ട്ടു​ജീ​വി​ത​ത്തെ​യും അ​ഭി​ലാ​ഷ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു, എ​സ്. ജാ​ന​കി ആ​ലാ​പ​ന​ത്തി​ലെ തേ​നും വ​യ​മ്പും എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ.
അ​വി​ടു​ന്നെ​ൻ ഗാ​നം കേ​ൾ​ക്കാ​ൻ
ജാ​ന​കി​യ​മ്മ​യു​ടെ ഗാ​നം കേ​ൾ​ക്കാ​ൻ ചെ​വി​യോ​ർ​ത്ത​രി​കി​ലി​രു​ന്ന കു​ട്ടിക്കാ​ല​മാ​യി​രു​ന്നു അ​ഭി​ലാ​ഷി​ന്‍റേ​ത്. അ​മ്മ രാ​ധാ​മ​ണി​യു​ടെ സം​ഗീ​ത​പ്രേ​മം പ​തു​ക്കെ അ​ഭി​ലാ​ഷി​ലേ​ക്കും പ​ക​രു​ക​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യു​ടെ സി​ഗ്നേ​ച്ച​ർ സം​ഗീ​തം മു​ത​ൽ സ​ജീ​വ​മാ​യ പു​ല​രി​ക​ൾ. അ​മ്മ പാ​ടി​ത്ത​ന്നി​രു​ന്ന​തും ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ടു​ക​ൾ. അ​ങ്ങ​നെ ശ​ബ്ദ​ത്തി​ലൂ​ടെ ജാ​ന​കി​യ​മ്മ പ​തു​ക്കെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഭി​ലാ​ഷ് പ​റ​യു​ന്നു. ലോ​റി ഡ്രൈ​വ​റാ​യ അ​ച്ഛ​ൻ ദൂ​ര​യാ​ത്ര ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ മ​ക​നു സ​മ്മാ​ന​മാ​യി കൊ​ണ്ടു​വ​ന്നി​രു​ന്ന​തും ജാ​ന​കി​യ​മ്മ​യു​ടെ ത​മി​ഴ് പാ​ട്ടു​ക​ളു​ടെ ക​സെ​റ്റു​ക​ൾ. ഭാ​ഷ​യു​ടെ അ​പ​രി​ചി​ത​ത്വ​മി​ല്ലാ​തെ, ജാ​ന​കി​യ​മ്മ​യു​ടെ സ്വ​രം, സം​ഗീ​ത​ത്തി​ന്‍റെ ന​ട​വ​ര​മ്പി​ലൂ​ടെ അ​ഭി​ലാ​ഷി​നെ കൈ​പി​ടി​ച്ചു ന​ട​ത്തി. ജാ​ന​കി​യ​മ്മ​യെ​ക്കു​റി​ച്ചു പ​റ​യാ​ത്ത ഒ​രു ദി​വ​സം പോ​ലും ജീ​വി​ത​ത്തി​ൽ ഇ​ല്ലെ​ന്ന മ​ട്ടി​ലാ​യി കാ​ര്യ​ങ്ങ​ൾ.
പി​ന്നീ​ട് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​പ്പോ​ഴും, ആ ​യാ​ത്ര​ക​ളും ജാ​ന​കി​യ​മ്മ​യു​ടെ പാ​ട്ടു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി മാ​റി. അ​ഭി​ലാ​ഷി​ന്‍റെ സം​ഗീ​ത​ശേ​ഖ​ര​ത്തി​ൽ എ​സ്. ജാ​ന​കി​യു​ടെ ഗാ​ന​ങ്ങ​ൾ നി​റ​ഞ്ഞു​നി​ന്നു. ക​സെ​റ്റും, സി​ഡി​യും, പെ​ൻ ഡ്രൈ​വി​ലു​മൊ​ക്കെ​യാ​യി ആ ​സം​ഗീ​ത​ശേ​ഖ​ര​ത്തി​ൽ കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ വ​ന്ന​പ്പോ​ഴും, നി​റ​ഞ്ഞു​നി​ന്ന ശ​ബ്ദം ദ​ക്ഷി​ണേ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി​യു​ടേ​തു മാ​ത്രം.

കേ​ശാ​ദി​പാ​ദം തൊ​ഴു​ന്നേ​ൻ

ജോ​ലി കി​ട്ടി അ​ബു​ദാ​ബി​യി​ലേ​ക്കു പോ​കു​മ്പോ​ഴും, അ​ഭി​ലാ​ഷി​ന്‍റെ ജാ​ന​കി​യ​മ്മ​യു​ടെ ഗാ​ന​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം ജോ​ലി​ത്തി​ര​ക്കു​ക​ളി​ൽ മു​ങ്ങി​പ്പോ​യി​ല്ല. അ​വി​ടെ, ജാ​ന​കി​യ​മ്മ ആ​രാ​ധ​ക​രു​ടെ ഓ​ൺ​ലൈ​ൻ ഗ്രൂ​പ്പി​ൽ സ​ജീ​വ​മാ​യി. ഗാ​ന​ച​ർ​ച്ച​ക​ളും ആ​സ്വാ​ദ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​റ​ഞ്ഞു. ആ ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് സം​ഗീ​ത ആ​രാ​ധ​ക​നും ആ​സ്വാ​ദ​ക​നു​മാ​യ ഡോ. ​ശ്രീ​കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ലാ​ഷി​ന്‍റെ ജാ​ന​കി​യ​മ്മ ആ​രാ​ധ​ന ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. ഒ​രു ദി​വ​സം ഷാ​ർ​ജ​യി​ൽ നി​ന്നു ശ്രീ​കു​മാ​റി​ന്‍റെ ഫോ​ൺ കോ​ൾ വ​ന്നു. കു​റ​ച്ചു നേ​രം സം​സാ​രി​ച്ച ശേ​ഷം, ശ്രീ​കു​മാ​ർ ഒ​രാ​ൾ​ക്ക് ഫോ​ൺ കൊ​ടു​ക്കാം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു ഫോ​ൺ കൈ​മാ​റി.
അ​ഭി​ലാ​ഷ​ല്ലേ എ​ന്ന ഒ​റ്റ​വാ​ക്കി​ൽ ആ ​ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞു. ബാ​ല്യ​ത്തി​ന്‍റെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ സ്വ​രം. തൊ​ണ്ട വ​റ്റി പോ​കു​ന്ന പോ​ലെ തോ​ന്നി. ഒ​ര​ക്ഷ​രം പോ​ലും പു​റ​ത്തേ​ക്കു വ​രാ​ത്ത അ​വ​സ്ഥ. എ​ങ്ങ​നെ​യൊ​ക്ക​യോ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ, അ​ടു​ത്ത​ദി​വ​സം ത​ന്നെ ഷാ​ർ​ജ​യി​ലെ​ത്തി കാ​ണ​ണ​മെ​ന്ന് ജാ​ന​കി​യ​മ്മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ജാ​ന​കി​യ​മ്മ ക്ഷ​ണി​ച്ച കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. വീ​ട്ടി​ൽ വി​ളി​ച്ച് അ​മ്മ​യോ​ടും പ​റ​ഞ്ഞി​ല്ല. പി​റ്റേ​ദി​വ​സം ജാ​ന​കി​യ​മ്മ​യെ കാ​ണാ​ൻ ഷാ​ർ​ജ​യി​ലേ​ക്ക്. അ​വി​ടെ​യെ​ത്തു​മ്പോ​ൾ വ​ലി​യൊ​രു ഹാ​ളി​ൽ ജാ​ന​കി​യ​മ്മ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖം കൊ​ടു​ക്കു​ന്നു. തി​ര​ക്കു​ക​ളെ​ല്ലാ​മൊ​ഴി​ഞ്ഞ ശേ​ഷം ആ ​സ്വ​പ്ന​സ​മാ​ഗ​മ​ത്തി​നു മു​ഹൂ​ർ​ത്ത​മാ​യി. അ​മ്മ​യു​ടെ കാ​ലി​ൽ തൊ​ട്ടു​തൊ​ഴു​തു. വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു. അ​മ്മ​യു​ടെ മൊ​ബൈ​ലി​ൽ നി​ന്നു ത​ന്നെ അ​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു സം​സാ​രി​ക്കാ​നും എ​സ്. ജാ​ന​കി സ​മ​യം ക​ണ്ടെ​ത്തി. അ​ഭി​ലാ​ഷി​ന്‍റെ അ​മ്മ​യ്ക്ക് ഫോ​ണി​ലൂ​ടെ കേ​ശാ​ദി​പാ​ദം തൊ​ഴു​ന്നേ​ൻ എ​ന്ന പാ​ട്ടു പാ​ടി കൊ​ടു​ത്ത ശേ​ഷ​മാ​ണ് ആ ​കൂ​ടി​ക്കാ​ഴ്ച്ച അ​വ​സാ​നി​ച്ച​ത്. അ​തൊ​രു തു​ട​ക്ക​മാ​വു​ക​യാ​യി​രു​ന്നു.
തേ​നും വ​യ​മ്പും
ജാ​ന​കി​യ​മ്മ അ​ബു​ദാ​ബി​യി​ൽ എ​ത്തു​മ്പോ​ഴൊ​ക്കെ അ​ഭി​ലാ​ഷ് പോ​യി കാ​ണു​മാ​യി​രു​ന്നു. നാ​ട്ടി​ൽ വ​രു​മ്പോ​ൾ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലും നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി. പി​ന്നീ​ടാ​ണ് ജാ​ന​കി​യ​മ്മ​യു​ടെ ഗാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റി​ലും മ​റ്റും പാ​ട്ടി​ന്‍റെ പി​ന്നി​ലെ വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ൾ വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് അ​ത്ത​ര​ത്തി​ലൊ​രു ഉ​ദ്യ​മം അ​ഭി​ലാ​ഷ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട​തൊ​രു പു​സ്ത​ക​ത്തി​ന്‍റെ രൂ​പ​ത്തി​ൽ പി​റ​വി കൊ​ണ്ടു. അ​മ്മ​യെ​ക്കു​റി​ച്ചു പു​സ്ത​കം എ​ഴു​താ​ൻ പോ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ, പ​ല​രും തു​ട​ങ്ങി​വ​ച്ചി​ട്ട് പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച​താ​ണ്, എ​ന്താ​യാ​ലും അ​ഭി​ലാ​ഷ് എ​ഴു​തൂ, എ​ന്നാ​യി​രു​ന്നു ജാ​ന​കി​യ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങാ​തെ അ​ക്ഷ​ര​ങ്ങ​ളാ​ൽ ആ ​സം​ഗീ​ത​ജീ​വി​ത​ത്തി​ന് അ​ർ​ച്ച​ന ന​ട​ത്തി അ​ദ്ദേ​ഹം. പ​ന്ത്ര​ണ്ടു വ​ർ​ഷ​ത്തോ​ളം ജാ​ന​കി​യ​മ്മ​യു​ടെ സം​ഗീ​ത​ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ലാ​യി​രു​ന്നു. ഒ​എ​ൻ​വി, ദ​ക്ഷി​ണാ​മൂ​ർ​ത്തി, എം. ​കെ. അ​ർ​ജ്ജു​ന​ൻ മാ​സ്റ്റ​ർ, കെ. ​ജെ ജോ​യ്… നി​ര​വ​ധി പ്ര​ഗ​ത്ഭ​രെ പു​സ്ത​ക​ര​ച​ന​യു​ടെ ഭാ​ഗ​മാ​യി കാ​ണാ​ൻ സാ​ധി​ച്ചു.
എ​സ്. ജാ​ന​കി ആ​ലാ​പ​ന​ത്തി​ലെ തേ​നും വ​യ​മ്പും എ​ന്ന പു​സ്ത​കം ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യി പു​റ​ത്തി​റ​ങ്ങി. എ​സ്. ജാ​ന​കി പാ​ടി​യ 2140 പാ​ട്ടു​ക​ളു​ടെ പ​ഠ​ന​വും അ​വ​ലോ​ക​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്ത​കം ഇ​ന്ത്യ​ൻ സി​നി​മാ​സം​ഗീ​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​മാ​ണ്. പ​തി​നെ​ട്ടോ​ളം ഭാ​ഷ​ക​ളി​ൽ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ പാ​ടി​യ എ​സ്. ജാ​ന​കി​യു​ടെ സം​ഗീ​ത​ജീ​വി​ത​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തു ത​ന്‍റെ ജീ​വി​ത​നി​യോ​ഗ​മാ​ണെ​ന്നു വി​ശ്വ​സി​ക്കു​ക​യാ​ണ് അ​ഭി​ലാ​ഷ്. ആ ​പു​സ്ത​കം ഏ​റെ നേ​ട്ട​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തു അ​ദ്ദേ​ഹ​ത്തി​ന്. ല​ണ്ട​ൻ വേ​ൾ​ഡ് റെ​ക്കോ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഹോ​ണ​റ​റി ഡി​ലി​റ്റും ല​ഭി​ച്ചു. ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ല്ലാ യാ​ത്ര​യും ജാ​ന​കി​യ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​മാ​യാ​ണ് കാ​ണു​ന്ന​ത്. ജീ​വി​താ​നു​ഭ​വ​ക​ഥ​ക​ൾ മ​ക​നു പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന, ആ​ത്മ​ജി​നു​ള്ള ക​ഥ​ക​ൾ, ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് എ​ന്ന നോ​വ​ൽ എ​ന്നീ പു​സ്ത​ക​ങ്ങ​ളും അ​ടു​ത്ത​വ​ർ​ഷം പു​റ​ത്തി​റ​ങ്ങും.
കേ​വ​ലം ആ​രാ​ധ​ന​യു​ടെ തേ​രി​ലേ​റി ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ രേ​ഖ​പ്പെ​ടു​ത്തി​യ സം​ഗീ​ത​ജീ​വി​തം. ജാ​ന​കി​യ​മ്മ പാ​ട്ടു നി​ർ​ത്തു​ന്നു എ​ന്ന​തു ഏ​റെ വേ​ദ​ന ന​ൽ​കു​ന്നു​ണ്ട്, പ​ക്ഷേ അ​മ്മ​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്ന് അ​ഭി​ലാ​ഷ് പ​റ​യു​ന്നു.