FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Heritage

താജ്മഹലില്‍ ശിവപൂജ നടത്താൻ അനുമതി നൽകണമെന്ന് സംഘപരിവാര്‍

Friday, Oct 27, 2017,16:49 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ലോകപ്രശസ്ത ചരിത്ര സ്മാരകമായ താജ്മഹലിനെ സംബന്ധിച്ച തർക്കങ്ങൾക്കും വിവാദങ്ങൾക്കും വീണ്ടും എരിതീ പകർന്ന് സംഘപരിവാർ നേതാവ് രംഗത്തെത്തി. താജ്മഹലില്‍ മുസ്‌ലിങ്ങളുടെ നിസ്‌കാരം നിരോധിക്കണമെന്നും, അല്ലാത്തപക്ഷം ഹിന്ദുക്കള്‍ക്ക് അവിടെ ശിവ പൂജ നടത്താൻ അനുമതി നല്‍കണമെന്ന ആവശ്യവുമായാണ്. ആര്‍.എസ്.എസ് ചരിത്ര വിഭാഗമായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സമിതിയുടെ ദേശീയ സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. “നിസ്‌കാരം അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണം. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നതിന് തെളിവുകളുണ്ടെന്നും അത് പ്രണയത്തിന്‍റെ സ്മാരകമല്ലെന്നും” ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു.

തങ്ങള്‍ താജ്മഹലുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കണ്ടെത്തുമെന്നും മുസ്‌ലിം ഭരണാധികാരികള്‍ തകര്‍ത്ത രാജ്യത്തെ പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാലമുകുന്ദ് പാണ്ഡെ വ്യക്തമാക്കി.