FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Top News

ആകാശ ഗർഭത്തിലെ നീലമലകൾ

Sunday, Oct 29, 2017,12:59 IST By വി.​കെ. സ​ഞ്ജു A A A

ക​ന​ത്ത മ​ഴ​ക​ളു​ടെ ചെ​റി​യ ഇ​ട​വേ​ള​യെ​ന്നേ​യു​ള്ളൂ. ആ​ന​മ​ല​യു​ടെ ഉ​യ​ര​ങ്ങ​ളി​ല്‍നി​ന്നു വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക്. ക​ല​ങ്ങി മ​റി​ഞ്ഞ വെ​ള്ളം മ​ല​യു​ടെ വി​ട​വു​ക​ളി​ല്‍നി​ന്നു പു​റ​ത്തേ​ക്കു ചീ​റ്റി. ചെ​ന്നി പൊ​ട്ടി നീ​രൊ​ഴു​കു​ന്ന ആ​ന​യെ​പ്പോ​ലെ വ​ന്‍മ​ല ത​ല​കു​ലു​ക്കി നി​ന്നു. താ​ഴേ​യ്ക്കു താ​ഴേ​യ്ക്കു നീ​ണ്ടു താ​ഴ് വാ​ര​ങ്ങ​ളി​ല്‍ തൂ​കി​പ്പ​ര​ന്ന കാ​ട്ടു​മ​ര​ങ്ങ​ളു​ടെ ഇ​രു​ള്‍പ്പ​ച്ച​യി​ലേ​ക്ക് ഒ​ഴു​ക്കു​വെ​ള്ളം മ​റ​ഞ്ഞു​പോ​യി. മ​ല​യു​ടെ​യും കാ​ടു​ക​ളു​ടെ​യും കാ​വ​ടി​ക​ള്‍ക്കു മേ​ലേ ഏ​ഴു നി​റ​മു​ള്ള വ​ലി​യൊ​രു കാ​വ​ടി തെ​ളി​ഞ്ഞു.
(നി​ലം പൂ​ത്തു മ​ല​ര്‍ന്ന നാ​ള്‍, മ​നോ​ജ് കു​റൂ​ര്‍)
അ​ങ്ങ​നെ മ​ഴ​യു​ടെ ചെ​റി​യ ഇ​ട​വേ​ള​യി​ലാ​ണ് ഹെ​യ​ര്‍ പി​ന്നു​ക​ള്‍ പു​ള​ഞ്ഞു ക​യ​റി പ​രു​ന്തും​പാ​റ​യു​ടെ വ​ല​ത്തേ ചി​റ​കി​ല്‍ വ​ണ്ടി ചെ​ന്നു നി​ല്‍ക്കു​ന്ന​ത്. ഒ​രു ചി​ത്ര​കാ​ര​ന്‍റെ പാ​ല​റ്റ് പോ​ലെ, പാ​റ​യു​ടെ ക​റു​പ്പും മ​ണ്ണി​ന്‍റെ ചു​വ​പ്പും പു​ല്‍നാ​മ്പു​ക​ളു​ടെ പ​ച്ച​പ്പും തു​ഷാ​ര​ബി​ന്ദു​ക്ക​ളു​മെ​ല്ലാം അ​ടു​ക്കും ചി​ട്ട​യു​മി​ല്ലാ​തെ ചി​ത​റി​ക്കി​ട​ക്കു​ന്ന മു​ക​ള്‍പ്പ​ര​പ്പ്. അ​വി​ടെ നി​ന്നു നോ​ക്കി​യാ​ല്‍ കാ​ണാം, അ​ക​ലെ, ചെ​ന്നി പൊ​ട്ടി നീ​രൊ​ഴു​കു​ന്ന കാ​ട്ടാ​ന​യെ​പ്പോ​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും കാ​ട്ട​രു​വി​ക​ളും ചൂ​ടി നി​ല്‍ക്കു​ന്ന ക​രി​മ്പാ​റ​ക്കൂ​ട്ട​ങ്ങ​ളെ. ദൂ​രെ ദൂ​രെ ആ​കാ​ശ ഗ​ര്‍ഭ​ത്തി​ലെ​ന്ന പോ​ലെ മ​ങ്ങി​യ മ​ല​ക​ളു​ടെ മാ​ര്‍ദ​വ​മു​ള്ള നീ​ലി​മ. സൂ​ര്യ​സാ​ന്നി​ധ്യ​മ​റി​യി​ക്കാ​തെ മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശം; നേ​ര്‍ത്ത വെ​യി​ലി​നെ പി​ന്നെ​യും ത​ണു​പ്പി​ക്കു​ന്ന കാ​റ്റ്; മ​ഞ്ഞോ മ​ഴ​യോ എ​ന്നു തി​രി​ച്ച​റി​യാ​ത്ത വി​ധം പൊ​ടി​ഞ്ഞു​കൊ​ണ്ടി​രു​ന്ന നീ​ര്‍ത്തു​ള്ളി​ക​ള്‍.
പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​യ ഹി​ല്‍വ്യൂ പോ​യി​ന്‍റി​ലെ​ത്താ​ന്‍ കു​റ​ച്ചു കൂ​ടി​യു​ണ്ട്. അ​തി​നു​മു​ന്‍പ്, മ​ല​മു​ക​ളി​ലെ അ​പാ​ര വി​ശാ​ല​ത​യി​ലേ​ക്ക് വ​ണ്ടി​യോ​ടി​ച്ചു ക​യ​റ്റി​യാ​ല്‍ അ​റി​യാ​ത്ത ആ​ഴ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന കൊ​ക്ക​യു​ടെ ഓ​രം വ​രെ പോ​കാം. മ​ഞ്ഞും മേ​ഘ​വും പു​ക​നി​റം പ​ട​ര്‍ത്തു​മ്പോ​ള്‍ നീ​ലി​മ​യാ​കെ മ​ല​നി​ര​ക​ളി​ലേ​ക്കു ചു​ര​ത്തി സ്വ​യം ന​ര​ച്ചു നി​ല്‍ക്കു​ന്ന ആ​കാ​ശം കാ​ണം. കാ​റ്റും കോ​ട​മ​ഞ്ഞും ക​ണ്ണു​പൊ​ത്തി​ക്ക​ളി​ക്കു​മ്പോ​ള്‍ അ​ക​ലെ മാ​മ​ല​ക​ള്‍ മ​റ​ഞ്ഞും തെ​ളി​ഞ്ഞും വി​സ്മ​യി​പ്പി​ക്കും. അ​ക്കൂ​ട്ട​ത്തി​ലെ​വി​ടെ​യോ അ​യ്യ​പ്പ​ന്‍റെ പൂ​ങ്കാ​വ​ന​മു​ണ്ട്, പൊ​ന്ന​മ്പ​ല​മേ​ടു​ണ്ട്, മ​ക​ര​വി​ള​ക്ക് കാ​ണാ​ന്‍ അ​യ്യ​പ്പ​ന്‍മാ​ര്‍ ഇ​വി​ടെ​യു​മെ​ത്താ​റു​ണ്ട്.
തേ​ക്ക​ടി​യും വാ​ഗ​മ​ണ്ണും തേ​നി​യു​മൊ​ക്കെ പോ​കു​ന്ന വ​ഴി പീ​രു​മേ​ടി​ന​ടു​ത്ത് ദേ​ശീ​യ​പാ​ത 220ല്‍നി​ന്ന​ല്‍പ്പം തി​രി​ഞ്ഞു പോ​യാ​ല്‍ പ​രു​ന്തും​പാ​റ​യാ​യി. ഇ​ടു​ക്കി​യു​ടെ ഔ​ദ്യോ​ഗി​ക ടൂ​റി​സം മാ​പ്പി​ല്‍ ഇ​നി​യും ഇ​ട​മു​റ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ഫ്യൂ​ച്ച​ര്‍ ഹി​ല്‍ സ്റ്റേ​ഷ​ന്‍. അ​ത്യാ​വ​ശ്യം ഓ​ഫ് റോ​ഡ് ശേ​ഷി​യു​ള്ള ഏ​തു വാ​ഹ​ന​വും ഓ​ടി​ച്ചു ക​യ​റ്റാ​വു​ന്ന, പ​ര​ന്ന പ​ര്‍വ​ത ശി​ര​സു​ക​ളാ​ണ് ചു​റ്റും. വ്യൂ ​പോ​യി​ന്‍റ് അ​ടു​ക്കു​ന്ന​തോ​ടെ ടാ​ഗോ​ര്‍ പാ​റ കാ​ണാ​നാ​കും. മ​ഹാ​ക​വി ര​വീ​ന്ദ്ര​നാ​ഥ് ട​ഗോ​റി​ന്‍റെ മു​ഖ​ത്തി​ന്‍റെ സൈ​ഡ് വ്യൂ ​ഓ​ര്‍മി​പ്പി​ക്കു​ന്ന പാ​റ. ചി​റ​കു വി​രി​ച്ചു നി​ല്‍ക്കു​ന്ന പ​രു​ന്തി​ന്‍റെ വ​ല​ത്തേ ചി​റ​കി​ലാ​ണു നി​ല്‍ക്കു​ന്ന​തെ​ന്നു സ​ങ്ക​ല്‍പ്പി​ച്ചാ​ല്‍, ഈ ​പാ​റ​യാ​ണ് പ​രു​ന്തി​ന്‍റെ ശി​ര​സ്. ഇ​ങ്ങ​നെ​യൊ​രു ഹെ​ലി ക്യാം ​സ​ങ്ക​ല്‍പ്പ​ത്തി​ല്‍നി​ന്നോ, അ​തോ പ​രു​ന്തു​ക​ള്‍ കൂ​ട്ട​മാ​യി വ​ന്നി​രി​ക്കാ​റു​ള്ള ഇ​ടം എ​ന്ന നി​ല​യി​ലോ പ​രു​ന്തും​പാ​റ എ​ന്നു പേ​രു കി​ട്ടി​യ​തെ​ന്നു​റ​പ്പി​ല്ല.
വ്യൂ​പോ​യി​ന്‍റി​നു താ​ഴെ​യു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ല്ലാ​തെ സാ​മ്പ്ര​ദാ​യി​ക​മാ​യൊ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​വി​ടെ കാ​ണാ​നാ​കി​ല്ല. അ​ത്ര അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത ചെ​രി​വു​ക​ളി​ലൂ​ടെ മ​ല​യി​റ​ങ്ങി​പ്പോ​കാ​നു​ള്ള ഒ​റ്റ​യ​ടി​പ്പാ​ത​ക​ളു​ണ്ട്. ത​ഴ​ച്ചു വ​ള​ര്‍ന്ന പു​ല്‍ക്കാ​ടു​ക​ളെ​യും പേ​ര​റി​യാ​ത്ത കാ​ട്ടു​പൂ​ച്ചെ​ടി​ക​ളെ​യും വ​ക​ഞ്ഞു മാ​റ്റി ന​ട​ന്നാ​ല്‍ അ​ടു​ത്ത കു​ന്നി​ന്‍റെ മു​ന​മ്പി​ലെ​ത്താം. കാ​ട്ടു​ക​ല്ല​ടു​ക്കി ഭം​ഗി​യാ​യി കെ​ട്ടി​യ ചെ​റി​യ മതി​ല​ന​പ്പു​റ​ത്ത് തേ​യി​ല​ത്തോ​ട്ടം.

പ്ര​കൃ​തിയുടെ സൗ​ന്ദ​ര്യ​ല​ഹ​രി 

വ്യൂ ​പോ​യി​ന്‍റി​ല്‍ നി​ന്ന് ടാ​ഗോ​ര്‍ പാ​റ​യി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ കു​റ​ച്ചി​ട സി​മി​ന്‍റി​ട്ട് കൈ​വ​രി​ക​ള്‍ പി​ടി​പ്പി​ച്ചി​ട്ടു​ള്ള​ത് ഒ​ഴി​കെ ഇ​നി​യും മ​നു​ഷ്യ​സ്പ​ര്‍ശം ഏ​റെ തൊ​ട്ട​ശു​ദ്ധ​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത പ്ര​കൃ​തി. ചെ​ങ്കു​ത്തു ക​യ​റി​യി​റ​ങ്ങാ​ന്‍ ആ​രോ​ഗ്യ​മു​ണ്ടെ​ങ്കി​ല്‍ പാ​റ​യു​ടെ ക​ഴു​ത്തോ​ളം പോ​കാം. ഉ​ച്ചി വ​രെ പോ​ക​ണ​മെ​ങ്കി​ല്‍ ച​ങ്കു​റ​പ്പും കാ​ലു​റ​പ്പും കു​റ​ച്ച​ധി​കം വേ​ണം. ഈ ​ഭൂ​മി​യി​ല്‍ പ​ച്ച പു​ത​ച്ച മ​ല​നി​ര​ക​ള​ല്ലാ​തൊ​ന്നു​മി​ല്ലെ​ന്നു തോ​ന്നി​ക്കു​ന്ന കാ​ഴ്ച​ക​ള്‍ ചു​റ്റി​ലും.
ഒ​റ്റ​യ​ടി​പ്പാ​ത​ക​ളി​ലൂ​ടെ ഒ​റ്റ​യ്ക്കു​ള്ള ന​ട​ത്തം അ​തി​സാ​ഹ​സി​ക​മാ​യെ​ന്നി​രി​ക്കും. ചു​വ​ടൊ​ന്നു പി​ഴ​ച്ചാ​ല്‍ തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത ആ​ഴ​ങ്ങ​ളാ​ണ് പ​ല വ​ഴി​യോ​ര​ങ്ങ​ളും കാ​ത്തു വ​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​ക്കൊ​ലു​സി​ട്ട കാ​ട്ടാ​റു​ക​ള്‍ പ​ല​തു​ണ്ട്, കൊ​ലു​സി​ന്‍റെ കി​ലു​ക്ക​ങ്ങ​ള്‍ കാ​തോ​ള​മെ​ത്താ​ത്ത ദൂ​ര​ങ്ങ​ളി​ല്‍. മാ​ടി വി​ളി​ക്കു​ന്ന അ​പാ​ര​ത​ക​ളി​ല്‍നി​ന്നു മ​ന​സ് പ​റി​ച്ചെ​ടു​ത്തു തി​രി​ച്ചു​പോ​രാ​ന്‍ എ​ളു​പ്പ​മ​ല്ല.
പ്ര​ശ​സ്തി മ​ല ക​യ​റി വ​ന്നു തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ പ​രു​ന്തും​പാ​റ​യി​ലേ​ക്ക്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നാ​ലാ​യി​ര​ത്തോ​ളം അ​ടി ഉ​യ​ര​ത്തി​ലാ​ണി​വി​ടം. ന​ട്ടു​ച്ച​യ്ക്കും വെ​യി​ല്‍ച്ചൂ​ട് പൊ​ള്ളി​ക്കാ​ത്ത ത​ണു​പ്പ്, ത​ണു​പ്പി​നെ​യും ത​ണു​പ്പി​ച്ചു​റ​ക്കു​ന്ന കാ​റ്റ്. ഉ​ദ​യം മു​ത​ല്‍ അ​സ്ത​മ​യം വ​രെ​നീ​ളു​ന്ന കോ​ട പു​ത​ച്ച ദൃ​ശ്യ വി​സ്മ​യം. ഇ​ടു​ക്കി​യു​ടെ സ്വ​ര്‍ഗ​സാ​മീ​പ്യം തൊ​ട്ട​റി​യാ​വു​ന്ന പ​ത്തോ​ളം സ്ഥ​ല​ങ്ങ​ള്‍ ചു​റ്റു​വ​ട്ട​ത്ത്.
കോ​ട്ട​യം – കു​മ​ളി പാ​ത ഹൈ​റേ​ഞ്ച് ക​യ​റി​ത്തു​ട​ങ്ങി​യാ​ല്‍ പി​ന്നെ ഓ​രോ വ​ള​വി​ലും ഇ​റ​ങ്ങി നി​ല്‍ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന വ​ശീ​ക​ര​ണ മ​ന്ത്ര​ങ്ങ​ള്‍ ചൊ​ല്ലി​ക്കൊ​ണ്ടി​രി​ക്കും മ​ല​നി​ര​ക​ളും താ​ഴ് വാ​ര​ങ്ങ​ളും. വ​ള​ഞ്ഞ​ങ്ങാ​നം വെ​ള്ള​ച്ചാ​ട്ട​വും പാ​ഞ്ചാ​ലി​മേ​ട്ടി​ലേ​ക്കു തി​രി​യു​ന്ന ഇ​ടു​ങ്ങി​യ പാ​ത​യു​മൊ​ക്കെ ക​ട​ന്നു പോ​കു​മ്പോ​ള്‍, അ​തി​ലും തീ​വ്ര​മാ​യൊ​രു മ​ന്ത്ര​ധ്വ​നി പ​രു​ന്തും​പാ​റ​യി​ല്‍ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. പ്ര​തീ​ക്ഷ​ക​ള്‍ക്കൊ​ക്കെ അ​പ്പു​റം അ​തീ​ന്ദ്രി​യ​മാ​യൊ​രു സൗ​ന്ദ​ര്യ​ല​ഹ​രി ത​ന്നെ​യാ​ണ് പ്ര​കൃ​തി അ​വി​ടെ ഒ​രു​ക്കി​വ​ച്ചി​രു​ന്ന​തും.