FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

ക്ഷേത്രത്തിലെ പൂജ മുടങ്ങിയെന്നുള്ള പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് യദുകൃഷ്ണന്‍

Sunday, Oct 29, 2017,14:10 IST By മെട്രൊ വാർത്ത A A A

തിരുവല്ല: പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും ക്ഷേത്രത്തിലെ പൂജ മുടങ്ങിയെന്നും ഒക്കെയുള്ള ആക്ഷേപങ്ങളും പ്രചാരണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് ദളിത് പൂജാരിയായ യദുകൃഷ്ണൻ. തന്നെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്നും യദുകൃഷ്ണന്‍ പറഞ്ഞു.

“”ഒക്ടോബര്‍ 26ാം തീയതി പറവൂരില്‍ പോകേണ്ടതിനാല്‍ അവധിക്ക് അപേക്ഷ കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്‍റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ പൂജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് വൈകുന്നേരം അഞ്ച്  മണിയോടെ എന്നെ അറിയിക്കുകയായിരുന്നു. എങ്കിലും ഉടൻതന്നെ മറ്റൊരാളെ പൂജയ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹത്തിന് മറ്റൊരു ക്ഷേത്രത്തിലെ പൂജയും ഏറ്റെടുത്തിരുന്നതിനാൽ, ഇവിടുത്തെ നടതുറയ്ക്കാന്‍ അല്പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.’ യദുകൃഷ്ണൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യദുകൃഷ്ണൻ പൂജാ കാര്യങ്ങളില്‍ വീഴ്ചവരുത്തി എന്നാരോപിച്ച് യോഗക്ഷേമസഭയുടെ പിന്തുണയോടെ ശാന്തി യൂണിയന്‍ രംഗത്തുവന്നിരുന്നു. ഈമാസം ഒൻപതിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിയായി ദളിത് വിഭാഗത്തിൽ നിന്നുള്ള യദുകൃഷ്ണൻ ചുമതലയേറ്റത്. തിരുവല്ലയ്ക്ക് സമീപമമ കീച്ചേരിവാൽ കടവിലെ മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായാണ് തൃശ്ശൂർ കൊരട്ടി സ്വദേശിയായ യദുകൃഷ്ണൻ നിയമനം ലഭിച്ചത്.