FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
India

ദീര്‍ഘകാല വിസ ലഭിക്കുന്ന പാക് പൗരന്മാർക്കും ഇനി ഇന്ത്യയില്‍ സ്വത്തുക്കള്‍ വാങ്ങാം

Sunday, Oct 29, 2017,17:03 IST By pintuprakash A A A

ന്യൂഡല്‍ഹി: ദീര്‍ഘകാലയളവിൽ രാജ്യത്ത് താമസിക്കുന്നതിനുള്ള വിസ ലഭിക്കുന്ന പാക് പൗരന്മാര്‍ക്ക് ഇനി ഇന്ത്യയില്‍ സ്വത്തുവകകൾ വാങ്ങാൻ അനുമതി. കൂടാതെ ഇവർക്ക് ആധാര്‍, പാന്‍ കാർഡുകൾക്കും ഡ്രൈവിങ് ലൈസൻസിനും അപേക്ഷിക്കാനും അനുമതി ലഭിച്ചു.

ഇതോടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാധിക്കും. താമസിക്കുന്ന സംസ്ഥാനത്തിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും. മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെങ്കില്‍ വിസ പേപ്പറുകള്‍ അവിടേക്ക് മാറ്റേണ്ടി വരും. എന്നാല്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതിയില്ലാതെ ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധമതക്കാര്‍, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതക്കാരാണ് ഇന്ത്യയില്‍ പ്രധാനമായും ദീര്‍ഘകാല വിസയുടെ അടിസ്ഥാനത്തില്‍ കഴിയുന്നത്. എന്നാൽ, ഇങ്ങനെ ദീർഘകാല വിസ ലഭിക്കുന്നവരില്‍ കൂടുതൽ പേരും ഹിന്ദുക്കളാണെന്നതും ശ്രദ്ധേയമാണ്.