FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

നായകനോളമില്ല വി​ല്ല​ൻ

Sunday, Oct 29, 2017,13:03 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

ഒ​രു​പാ​ടു സ​വി​ശേ​ഷ​ത​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട ചി​ത്ര​മാ​യി​രു​ന്നു വി​ല്ല​ൻ. റെ​ക്കോ​ഡ് ഫാ​ൻ​സ് ഷോ​ക​ൾ, സാ​ങ്കേ​തി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ൾ, അ​ണി​യ​റ​യി​ലെ വി​ദേ​ശ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം എ​ന്നി​വ​യൊ​ക്കെ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളി​ത്ത​ിര​യി​ൽ അ​തി​ശ​യ​ങ്ങ​ളോ, അ​ത്ഭു​ത​ങ്ങ​ളോ ഒ​ന്നും ത​ന്നെ അ​വ​ശേ​ഷി​പ്പ​ക്കാ​ത്ത ഒ​രു സാ​ധാ​ര​ണ ചി​ത്ര​മാ​ണ് വി​ല്ല​ൻ. മോ​ഹ​ൻ​ലാ​ൽ – ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ കൂ​ട്ടു​കെ​ട്ടി​ന്‍റെ നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. മാ​ട​മ്പി, ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ, മി​സ്റ്റ​ർ ഫ്രോ​ഡ് എ​ന്നി​വ​യാ​ണു മു​ൻ​കാ​ല ചി​ത്ര​ങ്ങ​ൾ.
മാ​ത്യു മാ​ഞ്ഞൂ​ര​ൻ എ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന ഒ​രു ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ഏ​ഴു മാ​സം അ​വ​ധി​യി​ലാ​യി​രു​ന്ന മാ​ത്യു മാ​ഞ്ഞൂ​രാ​ൻ തി​രി​ക​യെ​ത്തു​ന്നു. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ന്നു ത​ന്നെ അ​ദ്ദേ​ഹം റി​ട്ട​യ​ർ​മെ​ന്‍റി​ന് ഒ​രു​ങ്ങു​ന്നു. എ​ന്നാ​ൽ സു​പ്ര​ധാ​ന​മാ​യ ഒ​രു കേ​സ​ന്വേ​ഷ​ണത്തിനായി അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചു വി​ളി​ക്കു​ന്നി​ട​ത്താ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്. ആ ​അ​ന്വേ​ഷ​ണ​മാ​ണ് സി​നി​മ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​റാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ചി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യം ത​ന്നെ​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ രം​ഗ​ങ്ങ​ളി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​വ​ങ്ങ​ൾ അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു. ക്ലാ​സ് അ​ഭി​ന​യ​ത്താ​ൽ മോ​ഹ​ൻ​ലാ​ൽ പ്രേ​ക്ഷ​ക​നെ ഈ ​ചി​ത്ര​ത്തി​ലും വി​സ്മ​യി​പ്പി​ക്കു​ന്നു. ആ​ഗോ​ള​നി​ലാ​വ​രം പു​ല​ർ​ത്തു​ന്ന ന​ട​നാ​ണ് താ​നെ​ന്ന് അ​ദ്ദേ​ഹം വീ​ണ്ടും തെ​ളി​യി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യാ​യി നീ​ലി​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡോ​ക്‌​ട​ർ ശ​ക്തി​വേ​ൽ പ​ള​നി​സ്വാ​മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി വി​ശാ​ലും സി​നി​മ​യി​ലു​ണ്ട്. ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലെ​ത്തി​യ വി​ശാ​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഭ​ദ്ര​മാ​ക്കി. എ​ന്നാ​ൽ വി​ശാ​ലി​ന് ചി​ത്ര​ത്തി​ൽ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഹ​ൻ​സി​ക​യു​ടെ ഡോ. ​ശ്രേ​യ എ​ന്ന ക​ഥാ​പാ​ത്ര അ​വ​ത​ര​ണ​വും ശ​രാ​ശ​രി നി​ല​വാ​രം പു​ല​ർ​ത്തി. ര​ൺ​ജി പ​ണി​ക്ക​ർ, ചെ​മ്പ​ൻ വി​നോ​ദ്, അ​ജു വ​ർ​ഗീ​സ്, സി​ദ്ധി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.
ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ എ​ന്ന ചി​ത്ര​വു​മാ​യി വി​ല്ല​ന് ചി​ല​യി​ട​ങ്ങ​ളി​ൽ സാ​മ്യം തോ​ന്നു​ന്നു​ണ്ട്. ട്വി​സ്റ്റോ, സ​സ്പെ​ൻ​സോ ഇ​ല്ലാ​തെ വ​ള​രെ പ​തി​ഞ്ഞ താ​ള​ത്തി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. നി​ര​വ​ധി ക്ലാ​സ് ഡ​യ​ലോ​ഗുക​ൾ ചി​ത്ര​ത്തി​ലു​ണ്ട്. സി​നി​മ​യി​ൽ പ​ല​വ​ട്ടം കേ​ട്ടു​പ​ഴ​കി​യ ക​ഥ​യാ​ണ് വി​ല്ല​ന്‍റേ​ത്. എ​ന്നാ​ൽ അ​തി​ന്‍റെ ആ​ഖ്യാ​ന​രീ​തി​യി​ൽ കാ​ര്യ​മാ​യ പു​തു​മ പു​ല​ർ​ത്താ​ൻ ചി​ത്ര​ത്തി​നു ക​ഴി​യാ​തെ പോ​യി.
സാ​ങ്കേ​തി​ക​മാ​യി മി​ക​ച്ചു നി​ൽ​ക്കാ​ൻ വി​ല്ല​നു സാ​ധി​ച്ചു. ആ​ദ്യ​മാ​യി​ട്ടാ​ണ് 8കെ ​റ​സ​ല്യൂ​ഷ​നി​ൽ മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. വി​എ​ഫ്ക്സ് വി​ഭാ​ഗ​വും മി​ക​ച്ചു നി​ന്നു. എ​ന്നാ​ൽ വി​ല്ല​നി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല. മ​നോ​ജ് പ​ര​മ​ഹം​സ, ഏ​കാം​ബ​രം എ​ന്നി​വ​രു​ടെ ഛായാ​ഗ്ര​ഹ​ണ​വും, സ​മീ​ർ മു​ഹ​മ്മ​ദി​ന്‍റെ എ​ഡി​റ്റി​ങ്ങും ന​ന്നാ​യി​രു​ന്നു. ഒ​പ്പം സി​നി​മ​യു​ടെ സം​ഗീ​ത​വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്ത ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ സം​ഗീ​ത​വും മി​ക​ച്ചു നി​ന്നു. യേ​ശു​ദാ​സ് പാ​ടി​യ ക​ണ്ടി​ട്ടും എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം മ​നോ​ഹ​ര​മാ​യി​. സുശീ​ൻ ശ്യാ​മി​ന്‍റെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും സി​നി​മ​യി​ലെ രം​ഗ​ങ്ങ​ളോ​ടു ചേ​ർ​ന്നു നി​ന്നു. ബ​ജ് രം​ഗി ബൈ​ജാ​ൻ, ലി​ങ്ക എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ച്ച റോ​ക് ലൈ​ൻ വെ​ങ്കി​ടേ​ഷി​ന്‍റെ ആ​ദ്യ​മ​ല​യാ​ള ചി​ത്ര​മാ​ണ് വി​ല്ല​ൻ. മോ​ഹ​ൻ​ലാ​ലി​ന്‍റെ വേ​റി​ട്ട മി​ക​ച്ച അ​ഭി​ന​യം വീ​ക്ഷി​ക്കാ​വു​ന്ന ഒ​രു സാ​ധാ​ര​ണ ചി​ത്ര​മെ​ന്ന നി​ല​യി​ൽ സ​മീ​പി​ച്ചാ​ൽ ആ​സ്വ​ദി​ക്കാ​വു​ന്ന സി​നി​മ​യാ​ണ് വി​ല്ല​ൻ.