FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Nri

കുവൈറ്റിൽ സ്വദേശിവത്കരണത്തിന് തിരിച്ചടി: ജോലി ചെയ്യുന്നതിന് സ്വദേശികള്‍ക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ട്

Monday, Oct 30, 2017,19:15 IST By സ്വന്തം ലേഖകൻ A A A

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിൽ കൂടി സ്വദേശിവത്കരണം കർശനമായി നടപ്പാക്കുന്നതിന് കുവൈറ്റ് ഭരണകൂടം തീരുമാനിച്ചെങ്കിലും പല മേഖലകളിലും ജോലി ഏറ്റെടുക്കുന്നതിന് സ്വദേശികൾക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ട്. ഏറ്റവുമൊടുവിലായി സഹകരണ മേഖലയിലെ ജോലികൾക്കായി സ്വദേശികളെ ലഭിക്കുന്നില്ലെന്ന് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.

സർക്കാർ നിർദേശം അനുസരിച്ച് സ്വകാര്യ മേഖലയിലെ സഹകരണ സൊസൈറ്റികളിൽ 1800ഓളം ഒഴിവുകളുണ്ടായിട്ടുണ്ട്. ഇതിലേക്ക് 1100ഓളം അപേക്ഷകൾ ലഭിച്ചുവെങ്കിലും അഭിമുഖ പരീക്ഷ കഴിഞ്ഞ് നിയമന ശുപാർശ നൽകിയ നൂറോളം പേരിൽ 35 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. രാജ്യത്തെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സഹകരണ സംഘങ്ങളിലും സ്വദേശികളെ നിയമിക്കുന്നതിന് സർക്കാർ ഉത്തരവ് ഇറക്കിയത്.