FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Crime

ഹാദിയയുടേത് സൈക്കോളജിക്കൽ കിഡ്നാപ്പിംഗാണെന്ന് എൻ.ഐ.എ

Monday, Oct 30, 2017,13:33 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഹാദിയയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേസ് അന്വേഷിക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻ.ഐ.എ) സുപ്രീംകോടതിയിൽ അറിയിച്ചു. ഹാദിയയുടേത് സൈക്കോളജിക്കൽ കിഡ്നാപ്പിംഗ് (മന:ശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകൽ) ആണെന്നും എൻ.ഐ.എ വ്യക്തമാക്കി. കേരളത്തിൽ നിന്നും സമാന രീതിയിലുള്ള തൊണ്ണൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചു.

ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയ(അഖില)യുടെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയിൽ എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്. നേരത്തെ പിതാവ് അശേകൻ, ഹാദിയയെ വിവാഹം ചെയ്ത ഷഫിൻ ജഹാന് തീവ്രവാദ ബന്ധത്തിന്‍റെ പേരിൽ കേസിൽ പ്രതി ചേർക്കപ്പെട്ടവരുമായി സൗഹൃദം സ്ഥാപിച്ചിട്ടുള്ളതിന്‍റെ അടക്കം രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.