FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

ആഘോഷങ്ങൾ താത്പര്യമില്ലാത്ത ഉമ്മൻചാണ്ടിയോട് ജന്മദിനം ഓർമിപ്പിച്ച് ശശി തരൂരിന്‍റെ ട്വീറ്റ്

Tuesday, Oct 31, 2017,19:04 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: ഒക്റ്റോബർ 31, ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് അറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായും ഉരുക്ക് വനിതയെന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായുമൊക്കെ സംഘടനകളും സർക്കാരും വ്യക്തികളും ഓർക്കുന്നുണ്ട് ആചരിക്കുന്നുമുണ്ട്.

എന്നാൽ ആഘോഷങ്ങളുടെ പൊലിമയിൽ നിന്ന് എന്നും ഒരകലം പാലിച്ചിരുന്ന നേതാവായതു കൊണ്ടാവം സംസ്ഥാനത്തെ സംബന്ധിച്ച് രാഷ്ട്രീയ പ്രസക്തിയുള്ള ഒരു ജന്മദിനമായിട്ടും പകിട്ടൊന്നും കൂടാതെ അതേ ഒക്‌റ്റോബർ 31 കടന്നുപോകുന്നത്.

മുഖ്യമന്ത്രിയായ ആദ്യ അവസരത്തിൽ തന്നെ അതിവേഗത്തിൽ ഒരു ജനകീയ നേതാവായി മാറാൻ സാധിച്ചതും രാഷ്ട്രീയ തന്ത്രഞ്ജതയിൽ എന്നും എതിരാളികളേക്കാൾ ബഹുദൂരം മുന്നിലുള്ളതുമായ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്‍റെ, ഉമ്മൻചാണ്ടിയുടെ ജന്മദിനം കൂടിയാണ് ഒക്റ്റോബർ 31. അദ്ദേഹത്തിനിന്ന് 74 വയസ് തികയുകയാണ്.

ജന്മദിനങ്ങൾ ആഘോഷിക്കുന്ന പതിവില്ല, ഉമ്മൻ ചാണ്ടിക്ക്. ഭരണത്തിൽ ഉള്ള സമയത്തും അല്ലാത്ത സമയത്തും അങ്ങിനെ തന്നെയാണ് രീതി. രാവിലെ പള്ളിയിൽ പോയി ഒന്ന് പ്രാർഥിക്കും, അത്രേയുള്ളൂ ഉമ്മൻ ചാണ്ടിയുടെ ജന്മദിനാഘോഷം. അതുകൊണ്ടാവാം തരൂർ ഒഴികെയുള്ള കോൺഗ്രസ് നേതാക്കളൊന്നും ഈ തവണത്തെ അദ്ദേഹത്തിന്‍റെ ജന്മദിനം അറിഞ്ഞ മട്ടില്ല. എന്നാൽ ആരാധകരും അനുയായികളും ആശംസകളുമായി അദ്ദേഹത്തെ പൊതിയുന്നു.