FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

അ​നു​പ​മ​യു​ടെ അ​ഭി​ന​യ​വി​ശേ​ഷ​ങ്ങ​ൾ

Wednesday, Nov 1, 2017,1:29 IST By സ്വന്തം ലേഖകൻ A A A

അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്ത് അം​ഗീ​കാ​ര​ത്തി​ന്‍റെ കൊ​ടു​മു​ടി ക​യ​റു​ക​യാ​ണ് മ​ല​യാ​ളി താരം അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല​യാ​ള​ത്തി​ന്‍റെ മേ​രി​യാ​യി പ്രേ​മം സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​നു​പ​മ​യ്ക്ക് തെ​ലു​ങ്കി​ൽ ഇ​പ്പോ​ൾ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ൾ. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ളി​ലെ​ല്ലാം മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ ​സി​നി​മ​ക​ളെ​ല്ലാം ബോ​ക്സോ​ഫി​സി​ൽ ഹി​റ്റാ​യി മാ​റു​ക​യും ചെ​യ്തു. തെ​ലു​ങ്കി​ലെ ഭാ​ഗ്യ​താ​ര​മാ​യി ഉ​ദ​യം കൊ​ള്ളു​ക​യാ​ണ് അ​നു​പ​മ. വു​ന്ന​തി ഒ​ക്ക​ടേ സി​ന്ദ​ഗി എ​ന്ന സി​നി​മ​യി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ അഭിനന്ദനങ്ങൾ ഏ​റ്റു​വാ​ങ്ങു​ന്ന അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ മ​ന​സ് തു​റ​ക്കു​ന്നു.
സി​നി​മ റി​ലി​സ് ചെ​യ്ത​യ​ന്നു മു​ത​ൽ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​ അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണെ​ന്ന് അ​നു​പ​മ പ​റ​യു​ന്നു. ആ ​പ്ര​തി​ക​ര​ണം അ​ത്ഭു​താ​വ​ഹ​മാ​ണ്, അ​തോ​രൊ​ന്നും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. സി​നി​മ​യി​ൽ ധാ​രാ​ളം വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വു​ന്ന​തി ഒ​ക്ക​ടേ സി​ന്ദ​ഗി​യി​ലെ മാ​ഹ എ​ന്ന ക​ഥാ​പാ​ത്രം ജീ​വി​ത​ത്തോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് അ​നു​പ​മ. ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഒ​രു​പാ​ട് സ​ന്തോ​ഷം അ​നു​ഭ​വി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ആ ​അ​ഭി​ന​യ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ്ര​ശം​സ​യും സ്നേ​ഹ​വു​മൊ​ക്കെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​മു​ണ്ട്, അ​നു​പ​മ അ​ഹ്ളാ​ദം മ​റ​ച്ചു​വ​യ്ക്കു​ന്നി​ല്ല.
ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു സം​വി​ധാ​യ​ക​ൻ കി​ഷോ​ർ വി​വ​രി​ക്കു​മ്പോ​ൾ​ത​ന്നെ അ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം സ്ക്രി​പ്റ്റി​ന് ന​മ്മ​ളെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യ​ണം. എ​ന്നി​ട്ടു മാ​ത്ര​മേ റോ​ളി​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​റു​ള്ളൂ. ഈ ​ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് വ​ള​രെ മ​നോ​ഹ​ര​മാ​യി തോ​ന്നി. സ്ക്രി​പ്റ്റ് ന​ല്ല​താ​ണെ​ങ്കി​ൽ ബാ​ക്കി​യെ​ല്ലാം ശ​രി​യാ​യ വ​ഴി​യി​ൽ വ​രും. ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വം അ​ങ്ങ​നെ​യാ​ണ്. പ​ക്ഷേ ആ ​ക​ഥാ​പാ​ത്രം ഏ​റ്റെ​ടു​ക്ക​ണോ എ​ന്ന് ര​ണ്ടാ​മ​തൊ​ന്നു ചി​ന്തി​ക്കേ​ണ്ട അ​വ​സ്ഥ​യു​മുണ്ടാ​യി. കാ​ര​ണം, മാ​ഹ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ മ​രി​ക്കു​മെ​ന്ന​റി​ഞ്ഞ​പ്പോ​ൾ വി​ഷ​മം തോ​ന്നി. അ​ത്ത​ര​മൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്ക​ണോ എ​ന്നു സംശയിച്ചു. എ​ന്നാ​ൽ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.
ആ ​തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നു​വെ​ന്ന് പ്രേ​ക്ഷ​ക​പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ തെ​ളി​യു​ക​യാ​ണ്. വു​ന്ന​തി ഒ​ക്ക​ടേ സി​ന്ദ​ഗി​യു​ടെ സം​വി​ധാ​യ​ക​ൻ കി​ഷോ​ർ തി​രു​മ​ല​യു​ടെ​യൊ​പ്പം വ​ർ​ക് ചെ​യ്ത​തും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ർ​ക് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ത​നി​ക്ക് വ​ർ​ക് ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ​പ്പോ​ലും ഷൂ​ട്ടി​ങ് സെ​റ്റി​ൽ പോ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കു​മാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു അ​നു​പ​മ. ആ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലെ ഓ​രോ നി​മി​ഷ​വും വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ച്ചാ​ണ് ചെ​യ്ത​ത്.
അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​ന്ന കാ​ര്യ​ത്തി​ലും അ​നു​പ​മ വ്യ​ത്യ​സ്ത​യാ​ണ്. ഓ​രോ പെ​ൺ​കു​ട്ടി​യും ചി​ല പു​രു​ഷ​ന്മാ​രി​ൽ നി​ന്ന് അ​പ​മാ​ന​വും ആ​ക്ഷേ​പ​വു​മൊ​ക്കെ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്ന് അ​നു​പ​മ പ​റ​യു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ തനിക്കും ക​ട​ന്നു പോ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത് സ്വ​ന്തം അ​മ്മ​യും പെ​ങ്ങ​ളു​മാ​ണെ​ങ്കി​ലോ എ​ന്നു ചി​ന്തി​ച്ചാ​ൽ മാ​ത്രം മ​തി, പു​രു​ഷ​ന്മാ​ർ​ക്ക് ഇ​ങ്ങ​നെ പെ​രു​മാ​റാ​ൻ മ​ന​സു വ​രി​ല്ലെന്നും അ​നു​പ​മ പ​റ​യു​ന്നു.
ച​ന്തു മോ​ൻ​ഡേ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സ​വ്യ​സാ​ചി​യാ​ണ് അ​നു​പ​മ​യു​ടെ അ​ടു​ത്ത ചി​ത്രം. നാ​ഗ് ചൈ​ത​ന്യ​യ്ക്കൊ​പ്പം ചേ​രു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രി​ക്കു​മി​ത്. തെ​ലു​ങ്കി​ലെ പ്രേ​മ​മാ​യി​രു​ന്നു ആ​ദ്യ ചി​ത്രം. മേ​ർ​ല​പ​ക്ക ഗാ​ന്ധി സം​വി​ധാ​നം ചെ​യ്യു​ന്ന കൃ​ഷ്ണാ​ർ​ജു​ന യു​ദ്ധ​ത്തി​ൽ നാ​നി​യു​ടെ നാ​യി​ക​യാ​വാ​നും അ​നു​പ​മ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. അ​തി​നു​ശേ​ഷം ശ്രീ​ധ​രം തേ​ജി​ന്‍റെ ജോ​ഡി​യാ​വു​ന്ന ചി​ത്ര​വും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്.