FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി

ഇ​ന്നു മു​ത​ല്‍ മ​ദ്യ​വി​ല കൂ​ടും

Wednesday, Nov 1, 2017,10:32 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ല്‍ മ​ദ്യ​ത്തി​ന് വി​ല​കൂ​ടും. വി​വി​ധ​യി​നം ബ്രാ​ൻ​ഡു​ക​ള്‍ക്ക് 10 മു​ത​ല്‍ 40 രൂ​പ​വ​രെ​യാ​ണു വ​ർ​ധി​ക്കു​ന്ന​ത്. ഇ​ന്നു ഡ്രൈ ​ഡേ ആ​യ​തി​നാ​ല്‍ നാ​ളെ മു​ത​ലാ​കും വ​ര്‍ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​കു​ക.

മ​ദ്യ​വി​ത​ര​ണ ക​മ്പ​നി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ തു​ക ന​ല്‍കാ​ന്‍ ബി​വ്റെ​ജ​സ് കോ​ര്‍പ്പ​ഷ​ന്‍ തീ​രു​മാ​നി​ച്ച​താ​ണു വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണം. മ​ദ്യ​വി​ത​ര​ണ​ക​മ്പ​നി​ക​ള്‍ 15 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ക​രാ​റി​ലു​ള്ള ക​മ്പ​നി​ക​ള്‍ക്ക് നി​ല​വി​ല്‍ ന​ല്‍കു​ന്ന​തി​നെ​ക്കാ​ൾ ഏ​ഴു ശ​ത​മാ​നം കൂ​ട്ടി ന​ല്‍കാ​നാ​ണു ബെ​വ്കോ തീ​രു​മാ​നി​ച്ച​ത്.

സ്പ​രി​റ്റി​ന്‍റെ വി​ല വ​ര്‍ധ​ന, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ലും വി​ത​ര​ണ​ത്തി​ലു​മു​ണ്ടാ​യ വ​ര്‍ധ​ന എ​ന്നി​വ ഉ​യ​ര്‍ത്തി​ക്കാ​ട്ടി​യാ​ണു ക​മ്പ​നി​ക​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ലു​ള്ള ജ​വാ​ന്‍ ഉ​ള്‍പ്പെ​ടെ റ​മ്മു​ക​ൾ​ക്ക് 20 രൂ​പ കൂ​ടും. മു​ന്തി​യ ഇ​നം ബ്രാ​ന്‍ഡു​ക​ള്‍ക്ക് 30 മു​ത​ല്‍ 40വ​രെ കൂ​ടും. ബി​യ​റി​നും ആ​നു​പാ​തി​ക​മാ​യി വി​ല​കൂ​ടും. ടെ​ന്‍ഡ​ര്‍ പാ​ലി​ച്ചു നി​ല​വി​ല്‍ ത​ന്നെ പ​ര​മാ​വ​ധി വി​ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ചി​ല മ​ദ്യ​ങ്ങ​ള്‍ക്ക് വി​ല കൂ​ടി​ല്ല. പു​തി​യ വി​ല വ​ർ​ധ​ന​യി​ലൂ​ടെ നി​കു​തി​യി​ന​ത്തി​ല്‍ 650 കോ​ടി സ​ര്‍ക്കാ​രി​ന് പ്ര​തി​വ​ര്‍ഷം ബെ​വ്കോ​യി​ല്‍ നി​ന്നും ല​ഭി​ക്കും. കോ​ര്‍പ്പ​റേ​ഷ​ന് 10 കോ​ടി ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ബെ​വ്കോ എം​ഡി എ​ച്ച്. വെ​ങ്കി​ടേ​ഷ്.