FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Business

ചെ​റു​കി​ട പ​ദ്ധ​തി​ക​ള്‍ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി സ​ര്‍ക്കാ​ര്‍

Wednesday, Nov 1, 2017,12:04 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: മാ​ന്ദ്യം മ​റി​ക​ട​ക്കാ​ന്‍ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ത്തു തു​ട​ങ്ങി. ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ കൂ​ടു​ത​ല്‍ പ​ങ്കാ​ളി​ക​ളെ ഒ​പ്പം നി​ര്‍ത്തി ധ​ന​സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് സ​ര്‍ക്കാ​രി​ന്‍റെ ശ്ര​മം.

ദേ​ശീ​യ ചെ​റു​കി​ട വി​ക​സ​ന ബാ​ങ്കും (സി​ഡ്ബി) സ്മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കാ​യ എ​യു​വും ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ധാ​ര​ണ​യി​ല്‍ എ​ത്തു​ന്ന ബാ​ങ്കു​ക​ള്‍ 25 ല​ക്ഷം മു​ത​ല്‍ ര​ണ്ടു കോ​ടി​വ​രെ​യു​ള്ള ടേം ​ലോ​ണു​ക​ള്‍ ഈ ​പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ അ​നു​വ​ദി​ക്കും. പ​ദ്ധ​തി പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്‍കു​ന്ന കാ​ര്യം ബാ​ങ്കും സി​ഡ്ബി​യും സം​യു​ക്ത​മാ​യി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ക. രാ​ജ്യ​ത്തെ എം​എ​സ്എം​ഇ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​മെ​ന്ന് സി​ഡ്ബി ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ പ​റ​ഞ്ഞു.

എ​യു-​സി​ഡ്ബി സം​യു​ക്ത സാ​മ്പ​ത്തി​ക ക​രാ​ര്‍ അ​നു​സ​രി​ച്ച് ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​യി​ലു​ള്ള എം​എ​സ്എം​ഇ​ക​ളു​ടെ പ​ദ്ധ​തി​ക​ള്‍ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക. പ​ദ്ധ​തി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍, വി​ല​യി​രു​ത്ത​ല്‍, നി​രീ​ക്ഷ​ണം, ഫോ​ളോ-​അ​പ്പ്, ക്ല​യ​ന്‍റ് സ​ര്‍വീ​സി​ങ് എ​ന്നി​വ​യ്ക്കെ​ല്ലാം ഇ​രു​വ​രും ചേ​ര്‍ന്നു​ള്ള സ​മീ​പ​ന​മാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക.

സി​ഡ്ബി​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം വാ​യ്പ അ​നു​വ​ദി​ക്ക​ല്‍, നി​രീ​ക്ഷ​ണം, റി​ക്ക​വ​റി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​വ​ര്‍ കൈ​കാ​ര്യം ചെ​യ്യും. എം​എ​സ്എം​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മീ​പ​ന​മാ​യ​തി​നാ​ല്‍ ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഫ​ണ്ടി​ങ്ങാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. 2017-18 സാ​മ്പ​ത്തി​ക വ​ര്‍ഷം ക​രാ​ര്‍ പ്ര​കാ​രം 100 കോ​ടി​യു​ടെ ലോ​ണാ​ണ് ചെ​റു​കി​ട മേ​ഖ​ല​യ്ക്ക് അ​നു​വ​ദി​ക്കു​ക. വ​രു​ന്ന സാ​മ്പ​ത്തി​ക വ​ര്‍ഷ​ങ്ങ​ളി​ല്‍ പ​ര​സ്പ​ര വി​നി​മ​യ​ത്തോ​ടെ തു​ക നി​ശ്ച​യി​ക്കും.